നടൻ കൈലാഷ് ആയിരുന്നു നീലത്താമരയിലെ നായകൻ. ലാൽജോസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. സിനിമകളിൽ നിന്നും മാറിയ അർച്ചന പിന്നീട് ടെലിവിഷൻ ഷോകളുടെ അവതാരക ആയെത്തുകയും വെബ് സീരീസുകൾ പുറത്തിറക്കുകയും ചെയ്തു. ഡിജിറ്റൽ ലോകത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തിയ നടിമാരിൽ ഒരാൾ കൂടിയാണ് അർച്ചന. ഇപ്പോഴിതാ സീരിയൽ രംഗത്തേക്കും കടന്നു വരികയാണ് നടി.
മഴവിൽ മനോരമയിലെ റാണി രാജ എന്ന സീരിയലിൽ ആണ് നടി അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നും സീരിയലിൽ എത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് അർച്ചന. സീരിയലിൽ പ്രേക്ഷകരുമായി കുറേക്കൂടി അടുത്താണെന്നും പ്രേക്ഷക പ്രതികരണം കാത്തിരിക്കുകയാണെന്നും നടി പറയുന്നു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.
‘സിനിമ ചെയ്യുമ്പോൾ കുറച്ചു കൂടി തയ്യാറെടുപ്പ് നടത്താൻ പറ്റും. കാരണം കഥാപാത്രത്തിന്റെ തുടക്കവും അവസാനവും എല്ലാമറിഞ്ഞിട്ടാണ് വരുന്നത്. പക്ഷെ സീരിയൽ ആളുകളിലുള്ള വിശ്വാസമാണ്. കഥാപാത്രം എങ്ങനെയാണെന്ന് അറിയാം’
‘പക്ഷെ കഥ പോവുമ്പോൾ ചിലപ്പോൾ എന്റെ കഥാപാത്രത്തെ കൊന്ന് വേറെ ആരെങ്കിലും വന്ന് അഭിനയിക്കുമായിരിക്കും. സിനിമയിൽ 60 ദിവസം ഒരു ടീമിനെ പരിചയപ്പെടുന്നു. അത് തീരുമ്പോൾ അവരോട് ഗുഡ്ബൈ പറഞ്ഞ് തിരിച്ചു പോവുന്നു. സീരിയൽ ഒരു വർഷത്തെ ബന്ധമാണ്’
‘മൂന്ന് വെബ് സീരീസ് ചെയ്തതിൽ എല്ലാം ഞാൻ തന്നെയാണ് എഴുതിയത്. നമ്മളുടെ തന്നെ പ്രൊഡക്ഷനുമാണ്. തമ്മിൽ അത്രയും പരിചയമുള്ളവരെ വെച്ചാണ് ചെറിയ കണ്ടന്റ് ഉണ്ടാക്കുക. സീരിയലിൽ തീരെ പരിചയമില്ലാത്ത ആൾക്കാരാണ്. ഒരു ചെയറിൽ ഇരുന്ന്, ഷോട്ട് റെഡി ആവുമ്പോൾ വരാം എന്ന രീതി എനിക്ക് പറ്റില്ല. എനിക്ക് സെറ്റിലൊന്നാകെ ഇടപെടണം’
‘സംവിധാനത്തിനുള്ള ക്ഷമ ഉണ്ടോ എന്ന് എനിക്കറിയില്ല. വെബ് സീരീസ് സംവിധാനം ചെയ്ത സമയത്ത് ഞാൻ തന്നെ ഇരുന്ന് ചിന്തിച്ചു. എന്നെ ചില സംവിധായകർ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. സംവിധാനത്തിനുള്ള ക്ഷമ എനിക്കില്ല. എനിക്ക് ആൾക്കാരെ ഡീൽ ചെയ്യാൻ പറ്റില്ല,’ അർച്ചന കവി പറഞ്ഞു.
അഭിനയത്തിന് പുറമെ സംരഭകയുമാണ് അർച്ചന. കൊച്ചിയിൽ ഛായ എന്ന ബ്യൂട്ടിക്കും നടിക്ക് സ്വന്തമായുണ്ട്. സിനിമകളിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അർച്ചന.