വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11

Spread the love
Thank you for reading this post, don't forget to subscribe!

രോഹിത്-വാര്‍ണര്‍ (ഓപ്പണര്‍മാര്‍)

ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും നായകനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയയുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുമാണ് ഇലവനിലെ ഓപ്പണര്‍മാര്‍.

കന്നി സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന രോഹിത് ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തുമുണ്ട്. കൂടാതെ അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കിയ ഏക ക്യാപ്റ്റനുമാണ് അദ്ദേഹം. വാര്‍ണറാവട്ടെ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള വിദേശ താരമാണ്. കൂടാതെ നായകനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഒരു തവണ കപ്പുമുയര്‍ത്തി.

കോലി, എബിഡി, ധോണി (മധ്യനിര)

മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യന്‍ റണ്‍ മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി എന്നിവരാണ്.

2008 മുതല്‍ ഇപ്പോഴും റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമുള്ള കോലി ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ്. എബിഡിയാവട്ടെ ആര്‍സിബിയുടെ ഐക്കണ്‍ താരമായിട്ടാണ് വിരമിച്ചത്. ചെന്നൈയെ നാലു കിരീടങ്ങളിലേക്കു നയിച്ച ധോണി അടുത്ത സീസണില്‍ ആറാം കിരീടവുമായി പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം, മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ മുന്‍ സറ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു ഓള്‍ടൈം ഇലവനില്‍ ഇടം പിടിക്കാനായില്ല.

Also Read: IPL: ഒരു റണ്ണിന് രോഹിത്തിന് ലഭിച്ച തുകയറിയാമോ? ലക്ഷങ്ങള്‍! ഇതാ കണക്കുകള്‍

റസ്സല്‍, സ്റ്റോക്‌സ് (ഓള്‍റൗണ്ടര്‍മാര്‍)

വെസ്റ്റ് ഇന്‍ഡീസിന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലും ഇംഗ്ലണ്ടിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ഓള്‍ടൈം ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. ഐപിഎല്ലില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും ഇരുവരും കാഴ്ചവച്ചിട്ടണ്ട്.
പക്ഷെ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനു ഇലവനില്‍ ഇടം പിടിക്കാനായിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഇന്ത്യന്‍ ടി20 ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും ഇലവനില്‍ ഇല്ല. കൂടാതം ചെന്നൈ സൂപ്പര്‍ കിങ്സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇലവനില്‍ നിന്നും തഴയപ്പെട്ടു.

ഭുവി, റാഷിദ്, ബുംറ, മലിങ്ക (ബൗളര്‍മാര്‍)

ഓള്‍ടൈം ഇലവന്റെ ബൗളിങ് ലൈനപ്പില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്നറുമുണ്ട്. ഇന്ത്യന്‍ ജോടികളായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെക്കൂടാതെ ശ്രീലങ്കയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും മുന്‍ ഇതിഹാസം ലസിത് മലിങ്കയുമാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക.

ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത വിദേശ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് മലിങ്കയ്ക്കു അവകാശപ്പെട്ടതാണ്. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്.

Also Read: IND vs SL: കരിയറിലുടനീളം സഞ്ജുവിന് ഈ കുഴപ്പമുണ്ട്! തുറന്നടിച്ച് ഗവാസ്‌കര്‍

എഐയുടെ ഐപിഎല്‍ ഓള്‍ടൈം 11

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ഡേവിഡ് വാര്‍ണര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എബി ഡിവില്ലിയേഴ്‌സ് (വിരമിച്ചു), എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ബെന്‍ സ്റ്റോക്‌സ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), ലസിത് മലിങ്ക (വിരമിച്ചു).



Source by [author_name]

Facebook Comments Box
error: Content is protected !!