IPL: വിരാട് കോലിയുടെ ഒരു റണ്ണിന്‍റെ വില അറിയാമോ? ലക്ഷങ്ങള്‍!

Spread the love
Thank you for reading this post, don't forget to subscribe!

കോലിയുടെ സമ്പാദ്യം

15 ഐപിഎല്‍ സീസണുകളിലായി വിരാട് കോലി കളിച്ചിട്ടുള്ളത് 216 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും 6411 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. 36 ആണ് ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

അഞ്ചു സെഞ്ച്വറികളും 42 ഫിഫ്റ്റികളും കോലി ഇതിനകം അടിച്ചെടുക്കുകയും ചെയ്തു.557 ബൗണ്ടറികളും 212 സിക്‌സുകളും ടൂര്‍ണമെന്റില്‍ അദ്ദേഹം പറത്തിയിട്ടുണ്ട്. വിരാട് കോലി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുത്തത് ശിഖര്‍ ധവാനും (6086), രോഹിത് ശമയുമാണ് (5764).

കോലിയുടെ ശമ്പളം

വിരാട് കോലി ഐപിഎല്ലില്‍ നിന്നും ശമ്പളമായി മാത്രം ഇതുവരെ നേടിയത് 173.2 കോടി രൂപയാണ്. വരാനിരിക്കുന്ന 16ാമത്തെ സീസണ്‍ ഉള്‍പ്പെടെയാണിത്. 15 കോടി രൂപയ്ക്കാണ് അടുത്ത സീസണില്‍ കോലിയെ ആര്‍സിബി നിലനിര്‍ത്തിയത്.

ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്പളം നേടിയിട്ടുള്ള താരങ്ങളെയെടുത്താല്‍ കോലി മൂന്നാംസ്ഥാനത്തുണ്ട്. 178.6 കോടി രൂപയുമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തലപ്പത്ത്. 176.84 കോടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

Also Read: വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11

ഒരു റണ്ണിന് എത്ര ലഭിക്കും?

ഐപിഎല്ലില്‍ ഇതുവരെ കളിച്ച 15 സീസണുകളായി വിരാട് കോലിക്കു ലഭിച്ച ശമ്പളം 158.2 കോടി രൂപയാണ്. ഇത്രയും സീസണുകളില്‍ അദ്ദേഹം നേടിയതാവട്ടെ 6411 റണ്‍സും.
കോലിക്കു ഇതുവരെ ലഭിച്ച തുകയെ ഓരോ റണ്ണിലേക്കും മാറ്റുകയാണെങ്കില്‍ എത്ര ലഭിക്കുമെന്നു നോക്കാം. 2.46 ലക്ഷം രൂപയാണ് ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഒരു റണ്‍സിന്റെ മൂല്യം.

Also Read: IND vs SL: ഹാര്‍ദിക്കിന് അഹങ്കാരം, അമിത ആത്മവിശ്വാസവും! ആ മണ്ടത്തരം എന്തിന് ചെയ്തു?

കോലിയുടെ റെക്കോര്‍ഡ്

ബാറ്ററെന്ന നിലയില്‍ ഐപിഎല്ലില്‍ പല റെക്കോര്‍ഡുകളും വിരാട് കോലി തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഒരു സീസണില്‍ ഏറ്റവുമധികം റണ്ണെടുത്ത താരം ഇപ്പോഴും അദ്ദേഹം തന്നെയാണ്.

2016ലെ ഐപിഎല്ലില്‍ കോലി സ്ഥാപിച്ച വമ്പന്‍ റെക്കോര്‍ഡിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.അന്നു അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. നാലു സെഞ്ച്വറികളുകളും ഏഴു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്.

അതേസമയം, കഴിഞ്ഞ സീസണ്‍ കോലിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. റണ്ണെടുക്കാനാവാതെ അദ്ദേഹം വിഷമിക്കുക തന്നെ ചെയ്തു. 22 ശരാശരിയില്‍ 341 റണ്‍സ് മാത്രമേ കോലിക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. 115 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.



Source by [author_name]

Facebook Comments Box
error: Content is protected !!