‘ആദ്യ സിനിമയായ റാംജി റാവ് സ്പീക്കിങിന് എനിക്കും സിദ്ദിഖിനും കൂടി ലഭിച്ച പ്രതിഫലം!’; ലാൽ തുറന്നു പറഞ്ഞപ്പോൾ

Spread the love


Thank you for reading this post, don't forget to subscribe!

എന്നാൽ ഇടക്കാലത്ത് ഇരുവരും പിരിഞ്ഞിരുന്നു. സിദ്ദിഖ് സംവിധാനത്തിലേക്കും ലാൽ നിർമ്മാണത്തിലേക്കും തിരിഞ്ഞു. ഹിറ്റലർ, ഫ്രണ്ട്‌സ് എന്നീ സൂപ്പർ ഹിറ്റുകൾ അങ്ങനെ പിറന്നവയാണ്. ഫ്രണ്ട്സിന് ശേഷം ഇവർ മുഴുവനായും പിരിഞ്ഞു രണ്ടുപേരും രണ്ടു വഴി സ്വീകരിച്ചു. എന്നാൽ മലയാള സിനിമയിൽ രണ്ടുപേരും നിറഞ്ഞു നിന്നിരുന്നു.

ഒടുവിൽ 2016 ൽ കിങ് ലയർ എന്ന ചിത്രത്തിലൂടെ വീണ്ടും ഇവർ ഒന്നിച്ചു. ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സിദ്ദിഖ് ആയിരുന്നു. രണ്ടു പേരും ചേർന്ന് തിരക്കഥ നിർവഹിക്കുകയും ചെയ്തു. ഏറെ നാളുകൾക്ക് ശേഷം എത്തിയ സിദ്ദിഖ് ലാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രണ്ടുപേർക്കും ഇടയിലെ സൗഹൃദത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നതിന് തെളിവായിരുന്നു ആ ചിത്രം.

Also Read: വീട്ടിൽ‌ വിളിക്കുന്നത് ചാക്കോ മാഷെന്ന്, എന്റെ പണം കണ്ട് മക്കൾ വളരരുതെന്ന് നിർബന്ധം ഉണ്ട്; അജു വർ​ഗീസ്

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ വിജയ കാലഘട്ടത്തെ കുറിച്ചും വേർപിരിയാൻ തീരുമാനിച്ചതിനെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. അതിൽ തന്നെ സംവിധായകർ എന്ന നിലയിൽ തങ്ങൾക്ക് ആദ്യമായി ലഭിച്ച പ്രതിഫലവും ലാൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ നിന്ന് പൈസ ഒരുപാട് വന്നല്ലേ എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ആദ്യ പ്രതിഫലത്തെ കുറിച്ച് ലാൽ പറഞ്ഞത്.

‘ഞാൻ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സിനിമയിൽ നിന്ന് മാത്രമാണ്. അതിൽ ഒരു സംശയവുമില്ല. ഉണ്ടാക്കിയത് എല്ലാം സിനിമയിൽ ആണെന്ന് പറയാൻ പറ്റില്ല. ഞാൻ ആദ്യം ബൈക്ക് വാങ്ങുന്നത് മിമിക്രി ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ടാണ്’, ലാൽ പറഞ്ഞു.

പിന്നീടാണ് റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിന് തങ്ങൾക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് ലാൽ പറഞ്ഞത്. എത്രയാണ് പ്രതിഫലമെന്ന് ഊഹിക്കാമോയെന്ന് ജോൺ ബ്രിട്ടാസിനോട് ചോദിക്കുകയായിരുന്നു ലാൽ. 18000 രൂപയാണ് രണ്ടുപേർക്കുമായി കിട്ടിയതെന്ന് ബ്രിട്ടാസ് പറയുകയും ചെയ്തു. ശരിയാണെന്ന് പറഞ്ഞ് ലാൽ ബ്രിട്ടാസിന് കൈകൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അത് കുറവാണെന്ന് താൻ പറയുന്നില്ലെന്നും ലാൽ പറയുന്നുണ്ട്.

ഇനി നിങ്ങൾ ഒരുമ്മിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പറയാൻ പറ്റില്ല എന്നാണ് ലാൽ പറയുന്നത്. അതേസമയം, അന്നത്തെ പോലെ വലിയ സിനിമകൾ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നും ലാൽ പറയുന്നു. ‘അത്രയും വിജയമായ സിനിമകൾ ഉണ്ടാക്കാനുള്ള സാധ്യത കുറവാണ്. കാരണം അന്ന് ഞാൻ ചിന്തിക്കുന്നതും സിദ്ദിഖ് ചിന്തിക്കുന്നതും ഒരേ ഏരിയയിൽ നിന്നിട്ടായിരുന്നു. എന്നാൽ ഇന്ന് ഞങ്ങളുടെ സൗഹൃദങ്ങൾ ഉൾപ്പെടെ എല്ലാം മാറി. അതുകൊണ്ട് ഇനി ഒരു കഥ ചിന്തക്കുമ്പോൾ ഒരുപോലെ ചിന്തിക്കില്ല,’ ലാൽ പറഞ്ഞു. കിംഗ് ലയർ റിലീസിന് ഏറെ നാൾ മുൻപ് നൽകിയ അഭിമുഖത്തിലാണ് ലാൽ ഇത് പറയുന്നത്.Source link

Facebook Comments Box
error: Content is protected !!