വയനാട് ഗോവിന്ദൻമൂലച്ചിറയിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Spread the love


  • Last Updated :
വയനാട് ഗോവിന്ദൻ മൂലച്ചിറയിൽ 2 വിദ്വാർത്ഥികൾ മുങ്ങിമരിച്ചു. കുപ്പാടി സ്വദേശി അശ്വിൻ, ചീരാൽ വെള്ളച്ചാൽ സ്വദേശി അശ്വന്ത് എന്നിവരാണ് മരിച്ചത്. ബത്തേരി സർവ്വജന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും.

ചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെടുകയായിരുന്നു. മൂന്ന് പേരാണ് കുളിക്കാനിറങ്ങിയത്. ഒരാൾ രക്ഷപ്പെട്ടു. സ്കൂൾ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികൾ ചിറയിൽ കുളിക്കാനിറങ്ങുകയായിരുന്നു.

Also Read- സ്കൂളിൽ ബസുകൾക്കിടയിൽ കുടുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ കേസെടുത്തു

ഫയർഫോയ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയിൽ പരക്കെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

Published by:Naseeba TC

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!