ഗവർണറുടെ കടമ എന്താണെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്; സമൂഹത്തിന് മുന്നിൽ ആരും പരിഹാസ്യരാകരുത്: മുഖ്യമന്ത്രി

Spread the love


തിരുവനന്തപുരം: ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കടമയും കർത്തവ്യവും എന്താണെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വിദേശയാത്രയ്ക്കു ശേഷം തിരുവനന്തുപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയത്.

വിമർശനത്തിന് സ്വാതന്ത്ര്യം നൽകുന്നതാണ് ഭരണഘടന. ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കടമയും കർത്തവ്യവും എന്താണെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ കടമയും കർത്തവ്യവും എന്താണെന്നും ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read- വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാൾ ഗുണഫലമുണ്ടായി; അടുത്ത മാസം മൂവായിരം തൊഴിലവസരങ്ങൾ ഒരുങ്ങും: മുഖ്യമന്ത്രി

ഗവർണറുടെ അധികാരം വളരെ ഇടുങ്ങിയതാണെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഗവർണർ പറഞ്ഞത് സാധുവല്ലെന്നും സമൂഹത്തിന് മുമ്പിൽ ആരും പരിഹാസ്യരാകരുത്. മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് ഗവർണർ പദവി. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അത് സാധുവല്ല, സാധുവാകുകയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read- ‘ആക്ഷേപിച്ചാൽ മന്ത്രിമാർക്കെതിരെ കടുത്ത നടപടി’; മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള സർവകലാശാല ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്.  അംഗങ്ങളെ പിൻവലിച്ചത് അടക്കം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത്. ചാൻസലർകൂടിയായ ഗവർണർതന്നെ നാമനിർദേശംചെയ്ത 15 പേർക്കാണ് സെനറ്റംഗത്വം നഷ്ടമായത്.

മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന ഗവർണറുടെ മുന്നറിയിപ്പ് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!