മതിലകത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനായ റിട്ട: അധ്യാപകൻ മരണപ്പെട്ടു

Spread the love


Thank you for reading this post, don't forget to subscribe!

തൃശ്ശൂർ   ദേശീയ പാതയിൽ മതിലകം പൊലീസ് ക്വാർട്ടേഴ്സിന് സമീപം ബൈക്കിടിച്ചായിരുന്നു മാനാത്തുപറമ്പിൽ എം.എ.സൈനുദീൻ മാസ്റ്റർ (75) വാഹനാപകടത്തിൽ മരിച്ചു. സാംസ്കാരിക സാമൂഹിക പ്രവർത്തകനും, റിട്ട. അധ്യാപകനും ആണ്.

അപകടം.രാത്രി 10.15 ഓടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനുദ്ദീൻ മാസ്റ്ററെ പുന്നക്കബസാർ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ .ആർ .മെഡിക്കൽ സെൻററിൽ എത്തിച്ചു എങ്കിലും മരണപ്പെട്ടു. 

സി.പി.എം അംഗമായ സൈനുദ്ദീൻ മാസ്റ്റർ കർഷക സംഘം മേഖല കമ്മറ്റി അംഗവും പു.കപു.ക.സ പ്രവർത്തകനുമാണ്. ഭാര്യ: ഹൈറുനിസ (റിട്ട. അധ്യാപിക) മക്കൾ: സജീഷ് (എസ്.ബി.ഐ ഉദ്യോഗസ്ഥൻ),രെജീഷ് ,ഡോ :സ്വപ്ന. മരുമക്കൾ: ഡോ: സാജൻ (ഒറ്റപ്പാലം), ഡോ: ജീന (ഫിഷറീസ്

സയൻറിസ്റ്റ്, കൊച്ചി), റെയ്ന. ഖബറടക്കം തിങ്കളാഴ്ച മതിലകം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ. പാപ്പിനിവട്ടം AMUP സ്കൂൾ മുൻ അധ്യാപിക സാറാബി ടീച്ചറുടെ മകളുടെ ഭർത്താവ് ആണ്.

റിപ്പോർട്ട് : MOHAMED AYYOOB, Mathilakam.



Source link

Facebook Comments Box
error: Content is protected !!