M.B. Rajesh | ഗവർണർക്ക് മൂന്നു ഉപദേശവുമായി മന്ത്രി എം.ബി. രാജേഷ് ഇട്ട പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷമായി; പകരം വന്നത് പാര്‍ട്ടിയുടെ കുറിപ്പ്

Spread the love


എം.ബി. രാജേഷ്

  • Last Updated :
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് (Governor Arif Mohammad Khan) മൂന്ന് ഉപദേശങ്ങൾ എന്ന തരത്തിൽ വന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ (M.B. Rajesh) ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷം. മന്ത്രിമാർ ഗവർണറെ അധിക്ഷേപിക്കുന്നത് തുടർന്നാൽ നടപടിയുണ്ടാകുമെന്ന ഗവർണറുടെ പരാമർശത്തെത്തുടർന്നാണ് പോസ്റ്റ് വന്നത്. എന്നാൽ ഇത് മിനിറ്റുകൾക്കുള്ളിൽ തന്നെ മന്ത്രി പിൻവലിക്കുകയായിരുന്നു.

“ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌. ജനാധിപത്യത്തിൽ ഗവർണറുടെ ‘pleasure’ എന്നത്‌, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164-ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്…” തുടങ്ങിയവയായിരുന്നു വാചകങ്ങൾ.

ഇത് ഡിലീറ്റ് ചെയ്ത നിലയിലാണിപ്പോൾ.

ഇപ്പോൾ ഫേസ്ബുക്ക് പേജിൽ ‘കേരള ഗവർണറുടെ ഭരണഘടനാ വിരുദ്ധ പരാമർശം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ ഇനിപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു’ എന്ന് തുടങ്ങുന്ന പാർട്ടി കുറിപ്പാണ് ഏറ്റവും ഒടുവിലത്തേതായി കാണുന്നത്. ഇംഗ്ലീഷിലാണ് വാചകങ്ങൾ.

Summary: Facebook post of Minister M.B. Rajesh, with advice to Kerala Governor, disappears within minutes. The latest post on the Minister’s page is a statement issued by the Polit Bureau of the Communist Party of India (Marxist)

Published by:user_57

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!