‘ബോറാണെങ്കിലും നിങ്ങളെ പ്രശംസിക്കാതെ വയ്യ, ഈ പ്രായത്തിലുള്ള എനർജിക്ക് മുന്നിൽ നമിക്കുന്നു’; മഞ്ജുവിനോട് ആരാധകർ

Spread the love


Thank you for reading this post, don't forget to subscribe!

44ൽ എത്തിയെങ്കിലും മഞ്ജു വാര്യർക്ക് ഇപ്പോഴും 24കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ ആയിഷ എന്ന സിനിമയിലെ മഞ്ജുവിന്റെ ഡാൻസ് നമ്പർ.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.

ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്.

ആയിഷയിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മഞ്ജുവിന്റെ വീഡിയോ ​ഗാനം വൈറലാണ്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

പ്രഭുദേവയുടേതാണ് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. കണ്ണില് കണ്ണില് എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്.

ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. ഡോ.നൂറ അൽ മർസൂഖിയാണ് ​ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്. പാട്ട് വൈറലായതോടെ മഞ്ജുവിന്റെ പ്രായവും എനർജിയും സിനിമാ പ്രേമികൾ ചർച്ച ചെയ്യുകയാണ്.

‘നാൽപത്തിനാലാം വയസിലും മഞ്ജുവിന്റെ എനർജി സമ്മതിച്ചേ മതിയാകൂ, ക്ലാസിക്കൽ ഡാൻസറിയിരുന്നിട്ടും മനോഹരമായി നൃത്തം ചെയ്തു, ഡാൻസിലും കൊറിയോ​ഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും മഞ്ജുവിന്റെ എനർജിയും മെയ് വഴക്കവും അഭിനന്ദനം അർഹിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോ സോങിന് ലഭിക്കുന്നത്.

പലരും വീഡിയോ സോങിലെ കൊറിയോ​​ഗ്രഫിയെ വിമർശിക്കുന്നുണ്ട്. സ്റ്റേപ്പുകളിൽ പുതുമയില്ലെന്നും ചിലർ‌ അഭിപ്രായപ്പെട്ടു.

വളരെ നാളുകൾക്ക് ശേഷമാണ് ഇത്രത്തോളം എനർജയിൽ മഞ്ജു വാര്യർ സിനിമാറ്റിക്ക് ഡാൻസ് ചെയ്യുന്നത് പ്രേക്ഷകർ കാണുന്നത്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തമാണ് മഞ്ജു പഠിച്ചിരുന്നത്.Source link

Facebook Comments Box
error: Content is protected !!