ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ തേടി ഹൈക്കോടതി

Spread the love


  • Last Updated :
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണങ്ങളിൽ കടുത്ത നിലപാടുമായി കേരള ഹൈക്കോടതി. പോപ്പലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും വസ്തുവകകൾ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

Also Read- ‘ആക്ഷേപിച്ചാൽ മന്ത്രിമാർക്കെതിരെ കടുത്ത നടപടി’; മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നവംബർ ഏഴിന് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് സർക്കാരിനെ കോടതി അറിയിച്ചിരിക്കുന്നത്.

Also Read- വിഴിഞ്ഞം സമരം: റോഡ് ഉപരോധിച്ച് പ്രതിഷേധം; തിരുവനന്തപുരത്ത് ഗതാഗതം സ്തംഭിച്ചു

സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെതിരെ ജസ്റ്റിസ് എ കെ ജയശങ്കരൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Also Read- ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത്

ഹർത്താൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി നിർദേശിച്ചിരുന്നു. സ്വകാര്യ സ്വത്തിനും പൊതു മുതലിനും നാശം വരുത്തിയവർക്കെതിരെ പ്രത്യേകം കേസെടുക്കാനും ആവശ്യപ്പെട്ടു.

Published by:Rajesh V

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!