‘ആക്ഷേപിച്ചാൽ മന്ത്രിമാർക്കെതിരെ കടുത്ത നടപടി’; മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
തിരുവനന്തപുരം: മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.

Also Read- വിഴിഞ്ഞം സമരം: റോഡ് ഉപരോധിച്ച് പ്രതിഷേധം; തിരുവനന്തപുരത്ത് ഗതാഗതം സ്തംഭിച്ചു

കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാമന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് വിവരം. ‘ഗവർണർക്ക് ആർഎസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സർവകലാശാല പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർവകലാശാല നിയമഭേദഗതി ബിൽ തടഞ്ഞുവച്ചയാളാണ് ഗവർണർ’ – മന്ത്രി വിമർശനം ഉന്നയിച്ചിരുന്നത്.

Also Read- ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത്

കഴിഞ്ഞ ദിവസം കേരള സർവകലാശാലയിൽ ഗവർണറുടെ നിർദേശത്തെ തുടർന്ന് വിളിച്ച യോഗത്തിൽ ആകെയുള്ള 13 ചാൻസലർ നോമിനികളിൽ 11 പേരും പങ്കെടുത്തില്ല. 21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെയാണ് ചാൻസലർ നോമിനികൾ വിട്ടു നിന്നു. ഇതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്.

Published by:Rajesh V

First published:

Source link

Facebook Comments Box
error: Content is protected !!