‘പാർവതി വിഷം കുടിച്ചു, കടലിൽ ചാടി’; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്

Spread the love


Thank you for reading this post, don't forget to subscribe!

പാർവതി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ജയറാം വിവാഹം കഴിക്കുന്നത്. അതിനു ശേഷം പാർവതി അഭിനയത്തോട് വിട പറഞ്ഞു. പ്രേക്ഷകരെ ആകെ നിരാശപ്പെടുത്തിയ തീരുമാനം ആയിരുന്നു അത്. ജയറാം സിനിമയിൽ സജീവമാവുകയും വലിയ താരമായി തിളങ്ങി നിന്നിരുന്ന പാർവതിയെ വീട്ടിലിരുത്തുകയും ചെയ്തത് വലിയ വിമർശനങ്ങൾക്കും കാരണമായി. എന്നാൽ ഇരുവരും തീരുമാനങ്ങളിൽ ഉറച്ചു മുന്നോട്ട് പോവുകയായിരുന്നു.

ഇതിനു പിന്നാലെ ഇരുവരും വിവാഹമോചനത്തിലേക്ക് എന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നു. ഒരിക്കൽ മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അത്തരം വാർത്തകളെ കുറിച്ചും അതിനെ താൻ എങ്ങനെയാണ് കാണുന്നതെന്നും ജയറാം തുറന്നു പറഞ്ഞിരുന്നു.

ചിലരുടെ പ്രതികരണങ്ങൾ കാണുമ്പോൾ ജയറാമും പാർവതിയും പിരിഞ്ഞുകാണണമെന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ ചെവിയിലും അങ്ങനെയൊക്കെ എത്തിയിട്ടുണ്ടാകുമല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയറാം.

‘കടലിൽ ചാടി, പാർവതി വിഷം കുടിച്ചു എന്നിങ്ങനെയുള്ള വാർത്തകളൊക്കെ ഞങ്ങളും കേട്ടിട്ടുണ്ട്. അതൊക്കെ ശീലമായത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. ചിലർക്ക് അത് പറയുമ്പോഴുണ്ടാകുന്ന എന്ജോയ്മെന്റ്റ് ചിലർ കണ്ടെത്തുന്നുണ്ടെങ്കിൽ അത് അയാളുടെ സന്തോഷത്തിന് വിട്ടു കൊടുക്കുകയല്ലേ നല്ലത്,’ ജയറാം പറഞ്ഞു.

Also Read: ബി​ഗ് ബി പരാജയപ്പെട്ടു, ഇന്ന് കൾട്ട് സിനിമയെന്ന് പറയുന്നു; പരാജയത്തിന് കാരണം ഉണ്ടെന്ന് മമ്മൂട്ടി

എല്ലാ അഭിമുഖങ്ങളിലെയും പോലെ പാർവതി സിനിമ വിട്ടതിനെ കുറിച്ചും ജയറാമിനോട് ചോദിക്കുന്നുണ്ട്. നേരത്തെ എടുത്തൊരു തീരുമാനം ആയിരുന്നു അതെന്നാണ് ജയറാം പറയുന്നത്. ‘വിവാഹത്തിന് മുന്നേ എടുത്ത തീരുമാനം ആയിരുന്നു അത്. എന്നാൽ നമുക്ക് രണ്ടു പേർക്കും അഭിനയം നിർത്തിയാലോ എന്ന് എന്റെ ഭാര്യ ചോദിച്ചിട്ടുണ്ട്. അന്നം വാങ്ങാൻ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ എന്തെങ്കിലും ബിസിനസ് ചെയ്യാമെന്നാണ് പറഞ്ഞത്. അത് ശരിയാവില്ലെന്ന് ഞാൻ പറഞ്ഞു. അക്കരെ പച്ച എന്നൊരു തോന്നൽ ആണത്’, എന്നാണ് ജയറാം പറഞ്ഞത്.

വിവാഹ ശേഷം അഭിനയിക്കാൻ വിടാതിരുന്നതിന് കുറിച്ച് ചോദിക്കുമ്പോൾ ഇത് ആദ്യ ദിലീപിനോട് ആണ് ചോദിക്കേണ്ടത് എന്നും ജയറാം പറയുന്നുണ്ട്. മഞ്ജു വാര്യർ അഭിനയം നിർത്തിയപ്പോൾ ഒരുപാട് പേർ അതിനെ കുറിച്ച് ചോദിക്കുന്ന കണ്ടിട്ടുണ്ട്. എന്നേക്കാൾ ആദ്യം ദിലീപാണ് ഭാര്യയെ സിനിമയിലേക്ക് അയക്കേണ്ടത് എന്നാണ് തമാശ പോലെ ജയറാം പറയുന്നത്. വളരെ കാലം മുന്നേയുള്ള അഭിമുഖം ആണിത്.Source link

Facebook Comments Box
error: Content is protected !!