ആദ്യ ലേലത്തിന് ലേലം 3 ലക്ഷം രൂപ നേടാം; ഈ മൾട്ടി ഡിവിഷൻ ചിട്ടി നിങ്ങൾക്കുള്ളതാണ്

Spread the love


ചിട്ടി വിശദാംശം

80 മാസ കാലാവധിയുള്ള 6 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. 7,500 രൂപയാണ് ചിട്ടിയിലെ പരമാവധി മാസ അടവ് വരുന്നത്. 35 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളിൽ 5,713 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ 3 പേർക്ക് ലേലത്തിലൂടെയും ഒരാൾക്ക് നറുക്കിലൂടെയും ചിട്ടി ലഭിക്കും.

പരമാവധി 35 ശതമാനം കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക. നറുക്ക് ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷനായ 30,000 രൂപ കുറച്ച് 5.70 ലക്ഷം രൂപ(ജിഎസ്ടി കുറയ്ക്കാതെ) ലഭിക്കും.

80 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 12-15 മാസം വരെ ചിട്ടി പരമാവധി ലേല കിഴിവായ 35 ശതമാനത്തിൽ പോകാൻ സാധ്യതയുണ്ട്. ഇതിനാൽ തെറ്റില്ലാത്ത ലാഭ വിഹിതം ചിട്ടിയിൽ നിന്ന് ലഭിക്കും. സാധാരണ ദീർഘകാല ചിട്ടികളിൽ നിന്ന് മാറി 80 മാസം കാലാവധിയായതിനാൽ 6 വർഷവും 6 മാസവും കൊണ്ട് ചിട്ടി കാലാവധിയെത്തും. മാസത്തിൽ 7500-5700 രൂപയ്ക്കിടയിലുള്ള സംഖ്യ അടച്ചാൽ മാന്യമായ സംഖ്യ ലഭിക്കുകയും ചെയ്യും. 

Also Read: നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിയുമായി സർക്കാർ കമ്പനി; 9 ലക്ഷമിട്ടാൽ 21 ലക്ഷം രൂപ ഉറപ്പ്; നോക്കുന്നോ

3 ലക്ഷം ലഭിക്കുന്നത് എങ്ങനെ

കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത ചിട്ടികളുടെ ഭാ​ഗമായി 2022 ജൂലായ് മുതൽ 2023 ജനുവരി 31 വരെ ചേരുന്ന ചിട്ടികളിൽ ചേരുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ചിട്ടിയുടെ ആദ്യ ലേലത്തിനു ശേഷം തിരിച്ചടവ് ശേഷിക്കനുസരിച്ചു ​ഗ്രോസ് ചിട്ടി തുകയുടെ 50 ശതമാനം വരെ വായ്പ അനുവദിക്കും എന്നതാണ് ഇതിലൊരു നേട്ടം. ജാമ്യം സ്വീകരിച്ച് കൊണ്ടാണ് വായ്പ അനുവദിക്കുക. 

Also Read: ചില്ലറക്കാരനല്ല ചിട്ടി; മാസം 5,000 രൂപയ്ക്ക് മുകളിൽ ലാഭം നേടാം; ചേരേണ്ട ചിട്ടി ഇതാണ്

വായ്പ വഴി പണം ലഭിക്കുന്നതിനൊപ്പം ചിട്ടി ലേലം വിളിക്കാനും നറുക്ക് ലഭിക്കാനുമുള്ള സാധ്യതയും അവിടെയുണ്ട്. 6 ലക്ഷം രൂപയുടെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരുന്നൊരാൾക്ക് 3 ലക്ഷം രൂപ വരെ ആദ്യ ലേലത്തിന് ശേഷം വായ്പയെടുക്കാവുന്നതാണ്. ആദ്യ മാസം നറുക്കും ലേലവും ലഭിക്കാത്ത പണത്തിന് അത്യാവശ്യക്കാർക്ക് ഈ വഴി ഉപയോ​ഗിക്കാവുന്നതാണ്. 

Also Read: 10 ലക്ഷം സ്വന്തമാക്കാൻ മൾട്ടി ഡിവിഷനോ സാധാരണ ചിട്ടിയോ; ലാഭം തരുന്നതിൽ ഇവനാണ് മുന്നിൽ

ലേലത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വായ്പയെടുത്താലും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയിൽ മാസത്തിൽ 3 ലേലം നടക്കുന്നതിനാൽ വിളിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ്. പണത്തിന് അത്യാവശ്യമില്ലെങ്കിൽ അല്പം കാത്തിരുന്നാൽ നല്ല ലാഭത്തിൽ ചിട്ടി ലഭിക്കും. എല്ലാ മാസവും മുൻനിശ്ചയിച്ചൊരു തീയതിയിൽ ശാഖയിൽ ചിട്ടി ലേലം നടക്കും. നേരിട്ടോ ചുതമലപ്പെടുത്തിയ ആൾ വഴിയോ ലേലത്തിൽ പങ്കെടുക്കാം ആവശ്യമായ തുകയ്ക്ക് ചിട്ടി ലഭിക്കമമെന്ന് കാണിച്ച് പ്രോക്സി ചിട്ടിയുടെ ശാഖയിൽ നൽകിയും ലേലത്തിൽ പങ്കെടുക്കാം.

എവിടെ ലഭിക്കും ഈ ചിട്ടി

കെഎസ്എഫ്ഇ കൊല്ലം അഞ്ചൽ2 ശാഖയിലാണ് ഈ മൾട്ട് ഡിവിഷൻ ചിട്ടി ആരംഭിക്കുന്നത്. കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട ഓൺലൈൻ ഇടപാടുകൾ നടത്താൻ ഉപകരിക്കുന്ന ksfeonline.com എന്ന വെബ്സൈറ്റ് വഴി ഓരോ കെഎസ്എഫ്ഇ ശാഖയിലുമുള്ള ചിട്ടിയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും. വെബ്സൈറ്റിൽ കയറി ന്യു ചിട്സ് എന്ന് സെക്ഷനിൽ ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ലഭ്യമായ ചിട്ടികൾ കാണാൻ സാധിക്കും.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!