Crime: ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ പിടിയിൽ

Spread the love


Thank you for reading this post, don't forget to subscribe!

തൃശൂർ: തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ ഫഹദ് ആണ് കൊല്ലപ്പെട്ടത്. പിതാവ് സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സുലൈമാൻ കുറ്റം സമ്മതിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഒഴിവാക്കാനായാണ് കൊലപ്പെടുത്തിയതെന്നാണ് സുലൈമാൻ മൊഴി നൽകിയത്. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 

പൊള്ളലേറ്റ ഫഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സുലൈമാനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ghaziabad Gang Rape: ഉത്തർ പ്രദേശിൽ വീണ്ടും അതിക്രൂര കൂട്ട ബലാത്സംഗം, ജീവനുവേണ്ടി മല്ലടിച്ച്‌ 38കാരി

Ghaziabad: നിർഭയ കേസ് ആവർത്തിച്ച്‌ ഉത്തർ പ്രദേശ്. സംസ്ഥാനത്തെ ഗാസിയാബാദ് ജില്ലയിൽ വീണ്ടും അതിക്രൂര കൂട്ടബലാത്സംഗം. ഡൽഹി യുവതിയെ തട്ടിക്കൊണ്ടുപോയി 5 പേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിയ്ക്കുകയായിരുന്നു. നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ് യുവതി. 

റോഡിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ ചാക്കിൽ കെട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സഹോദരൻ്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഗാസിയാബാദിൽ നിന്ന് മടങ്ങുകയായിരുന്നു യുവതി എന്നാണ് റിപ്പോർട്ട്.  

Also Read: Crime: അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; മകനെ പോലീസ് പിടികൂടിയത് വെടിയുതിർത്ത്

ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ ഒരു സ്കോർപ്പിയോയിൽ എത്തിയ 5 പുരുഷന്മാർ വണ്ടിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. പിന്നീട് ഇവർ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!