T20 World Cup 2022: ഇന്ത്യ കരുതിയിരുന്നോ!., മിന്നല്‍ യോര്‍ക്കറുമായി ഷഹീന്‍, മുന്നറിയിപ്പ്

Spread the love
Thank you for reading this post, don't forget to subscribe!

ഷഹീനെ ഇന്ത്യ ഭയക്കണം

ഷഹീന്‍ അഫ്രീദിയെ ഇന്ത്യ ഭയക്കണമെന്നാണ് വസ്തുത. തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കാന്‍ കഴിവുള്ള ബൗളറാണ് ഷഹീന്‍. സ്വാഭാവികമായുള്ള ബൗണ്‍സും സ്വിങ്ങും ഷഹീന്റെ ബൗളിങ്ങിലുണ്ട്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തിന്റെ പിന്തുണകൂടിയാവുമ്പോള്‍ ഷഹീനെ കൂടുതല്‍ ഭയക്കണം. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ ഷഹീന് സാധിക്കും. അഫ്ഗാനിസ്ഥാനെതിരേ ആദ്യ ഓവറില്‍ത്തന്നെ ഷഹീന്‍ അഫ്ഗാനിസ്ഥാനെ വിറപ്പിച്ചു. തുടര്‍ച്ചയായി സ്റ്റംപില്‍ ആക്രമിക്കുന്ന ഷഹീനെയാണ് കണ്ടത്. ഇതേ ആയുധമാവും ഇന്ത്യക്കെതിരേയും പ്രയോഗിക്കുക

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ഓപ്പണര്‍മാര്‍ വിറക്കും

2021ലെ ടി20 ലോകകപ്പില്‍ ഷഹീന്‍ ഇന്ത്യക്കെതിരേ പയറ്റിയത് ഇന്‍സ്വിങ്ങര്‍ പന്തുകളാണ്. കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിക്കുന്നതോടൊപ്പം പന്തിനെ സ്വിങ് ചെയ്യിക്കുന്നതിലും ഷഹീന്‍ മിടുക്കുകാട്ടുന്നു. സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തുന്ന പന്തുകള്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും കെ എല്‍ രാഹുലിനെയും കുഴപ്പിക്കാന്‍ സാധ്യതകളേറെ. ഇടം കൈയന്‍മാരെ മനസിലാക്കുന്നതില്‍ പൊതുവേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദൗര്‍ബല്യമുണ്ട്. ന്യൂബോളില്‍ സ്വിങ് കൂടിയാവുമ്പോള്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പ്രയാസപ്പെടുമെന്നുറപ്പ്.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

പാകിസ്താന് മുന്‍തൂക്കം

ഇന്ത്യക്കെതിരേ പാകിസ്താന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. അവസാന മൂന്ന് പോരാട്ടങ്ങളില്‍ 2-1ന്റെ ലീഡില്‍ പാകിസ്താനാണ് മുന്നില്‍. പാകിസ്താന്റെ ബാറ്റിങ് കരുത്ത് അല്‍പ്പം ദുര്‍ബലമാണെങ്കിലും ബൗളിങ് നിര അതി ശക്തം. ഷഹീന്‍ അഫ്രീദിയും നസീം ഷായും ചേര്‍ന്നുള്ള പവര്‍പ്ലേയിലെ ആക്രമണം കടുപ്പം. നസീം ഷാ 145ന് മുകളില്‍ തുടര്‍ച്ചയായി വേഗം കുറിക്കുന്ന ബൗളറാണ്. ഹാരിസ് റഊഫിന്റെ പേസും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര പതറാന്‍ സാധ്യതകളേറെ. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.



Source by [author_name]

Facebook Comments Box
error: Content is protected !!