രേവതിയുടെ വ്യക്തി ജീവിതം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സംവിധായകനും നടനുമായ സുരേഷ് ചന്ദ്ര മോഹൻ ആയിരുന്നു രേവതിയുടെ ഭർത്താവ്. പുതിയ മുഖം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു ഇരുവരും അടുപ്പത്തിലാവുന്നത്. സുരേഷ് അഭിനയിച്ചതും ആദ്യമായി സംവിധാനം ചെയ്ത സിനിമയുമായിരുന്നു പുതിയ മുഖം. തുടർന്ന് 1986 ൽ ഇരുവരും വിവാഹിതരായി. ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം 2002 ല്‍ ഇവർ വേർപിരിഞ്ഞു. 2013 ൽ നിയമപരമായി വിവാഹമോചനം നേടിയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് താരങ്ങള്‍.
ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ തങ്ങളുടെ വിവാഹത്തെ കുറിച്ചും വേർപിരിയലിനെയും കുറിച്ച് രേവതി മനസ് തുറന്നിരുന്നു. തങ്ങൾ അടുത്തത് എങ്ങനെയാണെന്നും വിവാഹമോചനത്തിലൂടെ കടന്നു പോയ നാളുകളെ കുറിച്ചും രേവതി സംസാരിച്ചിരുന്നു. രേവതിയുടെ വാക്കുകൾ ഇങ്ങനെ.
പുസ്തകങ്ങളും പാട്ടുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. അങ്ങനെയാണ് പ്രണയം തുടങ്ങുന്നത്. എന്റെ മാതാപിതാക്കൾ സമ്മതിച്ചില്ലായിരുന്നെങ്കിൽ വിവാഹം നടക്കുമായിരുന്നില്ല. അങ്ങനെ ഭയങ്കര പ്രണയം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത് രണ്ടുപേരും അത്യാവശ്യം മെച്വർ ആയ ആളുകൾ ആയിരുന്നു. സുരേഷ് അമ്മയോട് പറഞ്ഞു. എന്റെ മാതാപിതാക്കളോടും സംസാരിച്ചു. അവർ സമ്മതിച്ചപ്പോഴാണ് പിന്നെ ശരിക്കും പ്രണയം തുടങ്ങുന്നത്.
വിവാഹത്തിൽ പരസ്‌പരം ഉള്ള മനസിലാക്കലാണ് പ്രധാനം. രണ്ടു മനുഷ്യരുടെയും മനോഭാവമാണ് പ്രധാനം. നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ മനസിലാക്കാൻ പറ്റിയാൽ നല്ലത്. അതിപ്പോ ഏത് ജോലിയിൽ ഉള്ള ആളായാലും അങ്ങനെയാണ്.
ഞങ്ങളുടെ വേർപിരിയൽ വ്യത്യസ്തമായ ഒന്നായിരുന്നു. എനിക്കാണ് ആദ്യം ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉള്ളതായി തോന്നിയത്. അത് തോന്നിയപ്പോൾ ഞങ്ങൾ ഇരുന്ന് സംസാരിച്ചു. വിവാഹ ശേഷമുള്ള വേർപിരിയൽ എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത് ഹൃദയഭേദകമാണ്. ചിലപ്പോൾ ആലോചിക്കുമ്പോൾ അതിനെ മറികടക്കാൻ പോലും സാധിക്കില്ല.
വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. വിവാഹമോചനത്തെ കുറിച്ച് പറഞ്ഞപ്പോൾ സുരേഷും വൈകാരികമായാണ് പ്രതികരിച്ചത്. അത് എനിക്ക് പറയാൻ പറ്റില്ല. എനിക്കും ഞാൻ ചെയ്യുന്നത് ശരിയാണോയെന്ന് തിരിച്ചറിയാത്ത സിറ്റുവേഷൻ ആയിരുന്നു.
വിവാഹമോചനത്തെ കുറിച്ച് വീട്ടുകാരോട് സംസാരിച്ചിരുന്നു. ഇങ്ങനെയാണ് തോന്നുന്നത് എന്നൊക്കെ. പിന്നീട് ഒരു വർഷക്കാലം അതിനെ കുറിച്ചുള്ള ചിന്തകളും വേദനയും ഒക്കെ ആയിരുന്നു. പിന്നെ ഞാൻ മനസിലാക്കി, ഞാൻ സുരേഷിനെ കണ്ടെത്തിയത് എന്റെ പത്തൊമ്പതാം വയസിലാണ്. 20 വർഷത്തിലേറെയായി ഞങ്ങൾക്കറിയാം. അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ ജീവിതാവസാനം വരെ അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം.
ഞങ്ങൾ തിരിച്ചു ഒരുമിച്ച് വരുമോ എന്ന് എനിക്കറിയില്ല. അത് സംഭാവിക്കാം സംഭവിക്കാതിരിക്കാം. പക്ഷെ ഞങ്ങളുടെ അവസാനം വരെ ഞങ്ങൾ ഒരുമിച്ചായിരിക്കും. അത് സുഹൃത്തുക്കൾ എന്ന നിലയിലും ആവാം പങ്കാളികൾ എന്ന നിലയിലും ആവാം’, രേവതി പറഞ്ഞു.