എല്ലാത്തിലും നല്ലത് കാണാൻ മനസ്സിനെ പഠിപ്പിക്കുക; വിവാദങ്ങൾക്കിടെ വിഘ്നേശ് ശിവൻ

Spread the love


Thank you for reading this post, don't forget to subscribe!

Also Read: ‘പലതിലും ഓവറായി പോകുന്നു, ദുൽഖർ വരെ പറഞ്ഞില്ലേ?’; എലിസബത്തുമായി പിരിഞ്ഞോയെന്ന ചോദ്യത്തിന് ബാലയുടെ മറുപടി!

‘എല്ലാത്തിലും നല്ലത് കാണാൻ മനസ്സിനെ പരിശീലിപ്പിക്കുക. പോസിറ്റിവിറ്റി ഒരു ചോയ്സ് ആണ്. ചിന്തകളുടെ ​ഗുണത്തെ ആശ്രയിച്ചാണ് ജീവിതത്തിന്റെ സന്തോഷം,’ വിഘ്നേശ് പങ്കുവെച്ച വാചകം ഇങ്ങനെ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് വിഘ്നേശ് ശിവൻ‌. നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പ്രണയകാലത്ത് തന്നെ വിഘ്നേശ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു. നയൻതാരയ്ക്ക് ഔദ്യോ​ഗികമായ സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ല. നടിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വിഘ്നേശിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആണ്.

ഉയിർ, ഉലകം എന്നാണ് ഇരട്ടക്കുട്ടികൾക്ക് വിഘ്നേശും നയൻതാരയും നൽകിയിരിക്കുന്ന പേര്. വിഘ്നേശ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിലെ വിവാദങ്ങളോട് ഇതുവരെ നയൻതാര പ്രതികരിച്ചിട്ടില്ല. വിഘ്നേശും ഔദ്യോ​ഗിക പ്രസ്താവന നടത്തിയിട്ടില്ല. അതേസമയം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

ആറ് വർഷം മുമ്പേ വിവാഹം ചെയ്തു, വാടക ​ഗർഭധാരണത്തിന് തയ്യാറായത് ബന്ധുവായ സ്ത്രീയാണ് എന്നീ കാര്യങ്ങൾ താരങ്ങൾ അന്വേഷണ സംഘത്തിന് സമർപ്പിച്ച സത്യവാങ് മൂലത്തിൽ പറയുന്നുണ്ട്. പരമ രഹസ്യമായി വെച്ച ഇക്കാര്യങ്ങൾ പുറത്തു പറയേണ്ടി വന്നതിൽ താരങ്ങൾക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. ഇതിനിടയിലാണ് വിഘ്നേശ് ശിവന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി.

Also Read: ഡബ്ബിങ്ങിനിടെ മകളെ പാലൂട്ടി നടി അഞ്ജലി നായര്‍; ഇത്രയും ഡെഡിക്കേഷനുള്ള നടി വേറെയുണ്ടാവുമോന്ന് പ്രിയപ്പെട്ടവരും

അന്വേഷണത്തിൽ നിയമ വിരുദ്ധമായതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിലെ വിവാദങ്ങൾ ഉടനെ അവസാനിക്കുമെന്നും സൂചനയുണ്ട്.

ഇക്കഴി‍ഞ്ഞ ജൂൺ 9 നാണ് നയൻതാരയും വിഘ്നേശും വിവാഹ ചടങ്ങ് നടത്തിയത്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായിരുന്നു വിവാഹം. രജിനികാന്ത്, ഷാരൂഖ് ഖാൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

മലയാളത്തിൽ ​ഗോൾഡ് ആണ് നയൻതാരയുടെ പുറത്തിറങ്ങാനുള്ള സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥിരാജ് ആണ് നായകൻ. ​തെലുങ്ക് സിനിമയായ ​ഗോഡ്ഫാദർ ആണ് നയൻതാരയുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുന്ന ജവാൻ എന്ന സിനിമയുടെ ഷൂട്ടിം​ഗ് നടക്കുകയാണ്.Source link

Facebook Comments Box
error: Content is protected !!