യുഎഇ
ഈ ലോകകപ്പിന്റെ ക്വാളിഫയറില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഏഷ്യയില്‍ നിന്നുള്ള അസോസിയേറ്റ് ടീമുകളിലൊന്നാണ് യുഎഇ. അടുത്തിടെ ഐപിഎല്‍, ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് പോലെ വലിയ ടൂര്‍ണമെന്റുകള്‍ക്കെല്ലാം വേദിയാവാന്‍ ഭാഗ്യമുണ്ടായ രാജ്യം കൂടിയാണ് യുഎഇ.
അഞ്ചിലും തോറ്റു
ടി20 ലോകകപ്പിന്റെ ക്വാളിഫയറില്‍ ഇതുവരെ അഞ്ചു മല്‍സരങ്ങളിലാണ് അവര്‍ കളിച്ചത്. പക്ഷെ എല്ലാത്തിലും പരാജയമായിരുന്നു ഫലം. ഇത്തവണ ക്വാളിഫയറില്‍ കളിച്ച രണ്ടു മല്‍സരങ്ങളും തോറ്റ യുഎഇയുടെ സൂപ്പര്‍ 12 പ്രതീക്ഷ അസ്തിച്ചു കഴിഞ്ഞു. നെതര്‍ലാന്‍ഡ്‌സിനോടു മൂന്നു വിക്കറ്റിനും ശ്രീലങ്കയോടു 79 റണ്‍സിനുമായിരുന്നു അവരുടെ തോല്‍വി. ഇനി നമീബിയയുമായി ഒരു കളി യുഎഇയ്ക്കു ബാക്കിയുണ്ട്. കാത്തിരിക്കുന്ന ജയം അവര്‍ക്ക് ഈ കളിയില്‍ കുറിക്കാനാവുമോയെന്നാണ് അറിയാനുള്ളത്.
പപ്പുവ ന്യൂ ഗ്വിനി
ക്രിക്കറ്റിലെ മറ്റൊരു അസോസിയേറ്റ് രാജ്യമായ പപ്പുവ ന്യൂ ഗ്വിനിയാണ് ടി20 ലോകകപ്പില്‍ ഒരു വിജയം പോലുമില്ലാത്ത മറ്റൊരു ടീം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ ക്വാളിഫയറില്‍ അവര്‍ മാറ്റുരച്ചിരുന്നു. പക്ഷെ കളിച്ച മൂന്നു മല്‍സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഒമാന്‍, ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരോടു തോറ്റ് അവര്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.
കെനിയ
ഒരുകാലത്തു ക്രിക്കറ്റിലെ ശക്തികളായി ഉയര്‍ന്നുവന്ന രാജ്യമായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള കെനിയ. പക്ഷെ ഇപ്പോള്‍ അവരുടെ പൊടിപോലുമില്ലെന്നു പറയേണ്ടിവരും. 2003ലെ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ വരെയെത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാന്‍ കെനിയക്കായിരുന്നു.
പക്ഷെ ടി20 ലോകകപ്പില്‍ കെനിയക്കു അതുപോലെയുള്ള അദ്ഭുതങ്ങളൊന്നും സൃഷ്ടിക്കാനായിട്ടില്ല. ടൂര്‍ണമെന്റില്‍ ഒരു ജയം പോലും അവര്‍ക്കു അവകാശപ്പെടാനില്ല. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ കെനിയയുണ്ടായിരുന്നു. പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരോടു തോറ്റ് പുറത്താവുകയായിരുന്നു. പിന്നീടൊരിക്കലും കെനിയ ടി20 ലോകകപ്പും കളിച്ചിട്ടില്ല.