‘ടൂത്ത്പേസ്റ്റ് എന്നാല്‍ കോള്‍ഗേറ്റ്’; അമേരിക്കൻ കമ്പനി ഇന്ത്യക്കാരെ ചിരിപ്പിച്ചു നിർത്തുന്നത് ഇങ്ങനെ

Spread the love


കോള്‍ഗേറ്റിന്റെ ചരിത്രം

1806 ല്‍ അമേരിക്കന്‍ സരംഭകനായ വില്യം കോള്‍ഗേറ്റാണ് ന്യൂയോര്‍ക്കില്‍ കമ്പനി ആരംഭിക്കുന്നത്. സോപ്പും മെഴുകു തിരിയും നിര്‍മിക്കുന്ന കമ്പനിയായിട്ടായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സാമുവല്‍ കോള്‍ഗേറ്റ്് ആണ് കോള്‍ഗേറ്റ് ആന്‍ഡ് കമ്പനി ആരംഭിക്കുന്നത്. 1873 ല്‍ ജാറുകളില്‍ ടൂത്ത് പേസ്റ്റ് നിര്‍മിച്ചായിരുന്നു തുടക്കം.

വിവിധ രാജ്യങ്ങളില്‍ ഈ ഉത്പ്പന്നം സ്വീകരിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് 1937 ല്‍ ഇന്ത്യയിലേക്ക് കോള്‍ഗേറ്റ് എത്തുന്നത്. ഓറല്‍ കെയര്‍ ബ്രാന്‍ഡ് എന്ന രീതിയില്‍ ഇന്ത്യയില്‍ മുന്‍നിരയില്‍ സ്ഥാനമുണ്ടാക്കാന്‍ കോള്‍ഗേറ്റിനായി. ഇതിന് കമ്പനിയെ സഹായിച്ചത് ഇതിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തന്നെയാണ്.

വിശ്വാസം അതാണ് എല്ലാം

വിശ്വാസം അതാണ് എല്ലാം

ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്താനുള്ള കോള്‍ഗേറ്റിനെ അവരുടെ ഹൃദയത്തിലെത്തുക്കുക എന്നതാണെന്ന കമ്പനി നേരത്തെ തിരിച്ചറിഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റാന്‍ സാമൂഹിക ഇടപെടലുകള്‍ എന്ന തന്ത്രമാണ് കോള്‍ഗേറ്റ് പയറ്റിയത്.

കോള്‍ഗേറ്റ് സ്‌കോളര്‍ഷിപ്പ് ഓഫര്‍ പ്രോഗ്രാം എന്ന പേരില്‍ ക്യാംപയിനുകള്‍ ആരംഭിച്ചു. ഇത് കുട്ടികളെ അവരുടെ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനായി വിവിധ എന്‍ജിഒകളുമായുള്ള സഹകരണവും കമ്പനി സഹകരിച്ചു. ചിരിയോടെ ആരംഭിക്കുക എന്ന അര്‍ഥത്തില്‍ സ്‌മൈല്‍ കരോ ഔര്‍ ഷുറു ഹോ ജാവോ എന്ന ക്യാംപയിനാണ് അവസാനമായി കോള്‍ഗേറ്റ് അവതരിപ്പിച്ചത്.

പുതുമകള്‍

പുതുമകള്‍

ഉമിക്കരി ശീലച്ചവര്‍ക്ക് മുന്നില്‍ ടൂത്ത് പേസ്റ്റ് എത്തുമ്പോള്‍ അവിടെ പുതുമകള്‍ ആവശ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് ഇന്ത്യന്‍ സാഹചര്യത്തിനൊത്ത ടൂത്ത് പേസ്റ്റ് ഇനങ്ങള്‍ കോള്‍ഗേറ്റ് പുറത്തിറക്കി. ആയുര്‍വേദ ചേരുകളുമായി ഇറങ്ങിയതായിരുന്നു കോള്‍ഗേറ്റ് വേദശക്തി. കോള്‍ഗേറ്റ് സ്ലിം സോഫ്റ്റ് ചാര്‍ക്കോള്‍ ബ്രഷും പേസ്റ്റും കോള്‍ഗേറ്റ് പുറത്തിറക്കി. പ്രമേഹ രോഗികള്‍ക്കായി പ്രമേഹ സൗഹൃദ പേസ്റ്റും കമ്പനി പുറത്തിറക്കി. 

Also Read: അടിയന്തരാവസ്ഥ നൽകിയ ബ്രാൻഡ് നെയിം; ഹവായിൽ തുടങ്ങി ചെരുപ്പ് വിപണിയിലേക്ക് ഓടികയറിയ റിലാക്സോAlso Read: അടിയന്തരാവസ്ഥ നൽകിയ ബ്രാൻഡ് നെയിം; ഹവായിൽ തുടങ്ങി ചെരുപ്പ് വിപണിയിലേക്ക് ഓടികയറിയ റിലാക്സോ

മനസ് അറിഞ്ഞുള്ള പരസ്യങ്ങള്‍

മനസ് അറിഞ്ഞുള്ള പരസ്യങ്ങള്‍

മാര്‍ക്കറ്റിംഗില്‍ കോള്‍ഗേറ്റ് നടത്തിയ പരസ്യങ്ങള്‍ വേറെ ലെവലായരുന്നു. വ്യത്യസ്ത ലോക്കേഷനുകളില്‍ വ്യത്യസ്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് കോള്‍ഗേറ്റ് പരീക്ഷിച്ചത്. ഇതുവഴി വ്യത്യസ്ത ജന വിഭാഗങ്ങളെ കോള്‍ഗേറ്റിന് ആകര്‍ഷിക്കാനായി. ഇതില്‍ പ്രധാനമാണ് കുംഭമേളയില്‍ ആയുര്‍വേദ ടൂത്ത്‌പേസ്റ്റായ വേദശക്തി ഉപയോഗിച്ചുള്ള ക്യാമ്പയിനുകള്‍.

ഇവിടെയത്തുന്നവര്‍ക്ക് സാക്ഷരത കുറവാാണെന്ന് മനസിലാക്കി റേഡിയോ വഴിയും മൊബൈല്‍ ശബ്ദ സന്ദേശങ്ങൾ വഴിയും കോള്‍ഗേറ്റ് പരസ്യം നൽകി. കുംഭമേളയ്‌ക്കെത്തുന്നവര്‍ക്ക് കോള്‍ഗേറ്റ് ബൂത്തുകളിൽ ടൂത്ത് പേസ്റ്റ് പയോഗിക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കി. 

Also Read: അലോപ്പതി ഡോക്ടറുടെ ആയുർവേദ പരിചരണം; ത്വക്ക് രോ​ഗം മാറ്റിയ ആയുർവേദ എണ്ണ മെഡിമിക്സ് സോപ്പായത് ഇങ്ങനെAlso Read: അലോപ്പതി ഡോക്ടറുടെ ആയുർവേദ പരിചരണം; ത്വക്ക് രോ​ഗം മാറ്റിയ ആയുർവേദ എണ്ണ മെഡിമിക്സ് സോപ്പായത് ഇങ്ങനെ

യൂട്യൂബേഴ്സ് മുതൽ ബോളിവുഡ് വരെ

യൂട്യൂബേഴ്സ് മുതൽ ബോളിവുഡ് വരെ

പ്രമുഖ സെലിബ്രേറ്റികള്‍ക്കൊപ്പമുള്ള പരസ്യങ്ങൾ മാർക്കറ്റിം​ഗിൽ കോൾ​ഗേറ്റിന് മുതൽകൂട്ടായി. കോള്‍ഗേറ്റ് മാക്‌സ്ഫ്രഷ് പരസ്യങ്ങളിൽ രണ്‍വീര്‍ സിംഗാണ് അഭിനയിക്കുന്നത് കരിനാ കപൂര്‍, ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത് എന്നിവരും കോള‍്‍​ഗേറ്റ് പരസ്യങ്ങളിലെത്തി. പുതിയ കാലത്ത് യൂട്യൂബേഴ്‌സുമായി സഹകരിച്ചും കോൾ​ഗേറ്റ് മാർക്കറ്റിം​ഗ് നടത്തുന്നുണ്ട്. 

Also Read: ഫെയ്സ്ബുക്ക് പേജും 20,000 രൂപയും; ഇ-കോമേഴ്സ് ബിസിനസ് വളർന്നെത്തിയത് 3.75 കോടിയിലേക്ക്; ഇതാ നല്ലൊരു മാതൃകAlso Read: ഫെയ്സ്ബുക്ക് പേജും 20,000 രൂപയും; ഇ-കോമേഴ്സ് ബിസിനസ് വളർന്നെത്തിയത് 3.75 കോടിയിലേക്ക്; ഇതാ നല്ലൊരു മാതൃക

മുന്നില്‍ കോള്‍ഗേറ്റ്

മുന്നില്‍ കോള്‍ഗേറ്റ്

ഓറല്‍ കെയര്‍ വിപണിയില്‍ 70 ശതമാനവും ടൂത്ത് പേസ്റ്റിന്റെ വിപണി തന്നെയാണ്. 10,000 കോടി മുതല്‍ 12000 കോടിയുടെ വിപണിയാണ് ടൂത്ത് പേസ്റ്റിന്റെതായി കണക്കാക്കുന്നത്. 2020 ലെ കണക്ക് പ്രകാരം ഇതില്‍ 52..7 ശതമാനം വിപണി വിഹിതവുമായി കോള്‍ഗേറ്റാണ് മുന്നില്‍. കോൾ​ഗേറ്റ് പാൽമൊലീവിന് കീഴിലാണ് ടൂത്ത് പേസറ്റുകൾ പുറത്തിറങ്ങുന്നത്.

രണ്ടാമതുള്ള ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ക്ലോസപ്പിന് 16.1 ശതമാനം വിപണി വിഹിതമാണ് ള്ളത്. ഡാബര്‍, പതഞ്ജലി എന്നിവയാണ് മൂന്നും നാലും സ്ഥാനത്ത്. 2013 മുതല്‍ 50 ശതമാനത്തിന് മുകളിൽ വിപണി വിഹിതം കോൾ​ഗേറ്റിനുണ്ട്.

ചിത്രത്തിന് കടപ്പാട്- startuptalky



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!