T20 World Cup: ഇന്ത്യ vs പാക്, കേവലം മത്സരം മാത്രമല്ല!, കാത്തിരിക്കുന്നുവെന്ന് ‘ദി റോക്ക്’

Spread the love
Thank you for reading this post, don't forget to subscribe!

മത്സരത്തിലപ്പുറം ആവേശം

ഇതിനോടകം പലരും ഇന്ത്യ-പാക് പോരാട്ടത്തിലെ വിജയികളെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹോളിവുഡ് സൂപ്പര്‍ താരം ഡ്വെയ്ന്‍ ജോണ്‍സണ്‍ ( ദി റോക്ക്) മത്സരത്തിനായുള്ള തന്റെ കാത്തിരിപ്പിനെക്കുറിച്ച് പങ്കുവെച്ചത് വൈറലായിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ബ്ലാക് ആദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ജോണ്‍സണ്‍ ഇന്ത്യ-പാക് പോരാട്ടെത്തെക്കുറിച്ച് പറഞ്ഞത്. ‘ഏറ്റവും വലിയ എതിരാളികള്‍ ഏറ്റുമുട്ടുമ്പോള്‍ ലോകം നിശ്ചലമാകും. ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമല്ല. ഇത് ഇന്ത്യ-പാക് പോരാട്ടത്തിന്റെ സമയമാണ്’-ജോണ്‍സണ്‍ പറഞ്ഞു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് താരം എന്നതിലുപരിയായി ഡബ്ല്യഡബ്ല്യുഇ ചാമ്പ്യനാണ് ജോണ്‍സണ്‍. ദി റോക്ക് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ലോകത്തിലാകെ വലിയ ആരാധക പിന്തുണയുള്ളയാളുകളിലൊരാളാണ് ജോണ്‍സണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇന്ത്യ-പാക് പോരാട്ടത്തിന്റെ പ്രൊമോഷനായി റോക്ക് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധിയാളുകള്‍ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ഇനി ആവേശ പോരാട്ടത്തിലെ വിജയിയെ അറിയാനുള്ള കാത്തിരിപ്പാണ്.

ഇന്ത്യക്ക് ബൗളിങ് ദൗര്‍ബല്യം

കരുത്തരുടെ നിരയാണ് ഇന്ത്യ. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങി മാച്ച് വിന്നര്‍മാരുടെ വലിയ നിരയാണ് ഇന്ത്യയുടേത്. എന്നാല്‍ ബാറ്റിങ്ങിലെ ഈ കരുത്ത് ബൗളിങ്ങിലില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്കാണ് ഇന്ത്യയെ കൂടുതല്‍ തളര്‍ത്തുന്നത്. ദീപക് ചഹാറും രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്താണ്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം ഇന്ത്യക്കൊപ്പമുണ്ടെങ്കിലും ഇവരെല്ലാം മോശം ഇക്കോണമി ഉള്ളവരാണ്.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

പാകിസ്താന്‍ വമ്പന്മാരുടെ നിര

നിലവിലെ സാഹചര്യത്തില്‍ പാകിസ്താന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. അവസാന 3 നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ രണ്ടിലും ജയം പാകിസ്താനായിരുന്നു. ഇന്ത്യയേക്കാള്‍ നന്നായി സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇപ്പോള്‍ പാകിസ്താനാവുന്നു. പാകിസ്താന്റെ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ പാകിസ്താന്റെ മധ്യനിര കൂട്ടത്തകര്‍ച്ചയിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.

എന്നാല്‍ പാകിസ്താന്റെ ശക്തി ബൗളിങ്ങാണ്. ശക്തരായ ബൗളര്‍മാരുടെ സംഘമാണ് പാകിസ്താന്‍. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ഒന്നിനൊന്ന് മെച്ചം. ഇവരെല്ലാം ഓസീസ് സാഹചര്യത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവരാണ്. പാകിസ്താന്‍ ബൗളര്‍മാരുടെ മികവിനെ മറികടക്കുകയാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.Source by [author_name]

Facebook Comments Box
error: Content is protected !!