എന്താണ് സൗന്ദര്യം, തൊലി പുറത്ത് കാണിക്കുന്നതാണ് സൗന്ദര്യമെന്ന് നിങ്ങളോട് പറഞ്ഞത് സോഷ്യല്‍ മീഡിയ ആണോ അതോ ഫാഷന്‍ മേഖലയാണോ? എന്നായിരുന്നു ഒരാള്‍ മാധുരിയോട് മെസേജ് അയച്ച് ചോദിച്ചത്. ആരാധകന്റെ ചോദ്യത്തിന് വളരെ വ്യക്തമായിട്ടുള്ള മറുപടി നടി നല്‍കുകയും ചെയ്തു. ‘ഹലോ, നിങ്ങളുടെ ഇത്രയും സ്മാര്‍ട്ടായിട്ടുള്ള യുക്തികള്‍ നിങ്ങള്‍ തന്നെ സൂക്ഷിച്ചാല്‍ മതി. ഞാന്‍ ആഗ്രഹിക്കുന്നതെന്തും തുറന്ന് കാണിക്കുമെന്നാണ്’ മാധുരി പറയുന്നത്.
‘ഞാന്‍ ശരീരത്തിന്റെ പോസിറ്റിവിറ്റിയിലും സമത്വത്തിലുമാണ് വിശ്വസിക്കുന്നത്. ഒരു പുരുഷന് നഗ്നമായിട്ടുള്ള നെഞ്ചുമായി നടക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീയ്ക്കും കഴിയും. സ്ത്രീകള്‍ക്ക് വയറ് കാണിക്കാവുന്ന രീതിയില്‍ സാരി ഉടുക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇഷ്ടമുള്ളത് ധരിക്കാം. പുരുഷന്മാര്‍ക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും. പുരുഷന്മാര്‍ക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയും’ നടി പറയുന്നു.
‘സൗന്ദര്യമെന്ന് പറയുന്നത് ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. എനിക്ക് സൗന്ദര്യത്തില്‍ ഉയര്‍ന്ന നിലവാരമുണ്ട്. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങളൊന്നും വേണ്ട. നന്ദി.. നല്ലൊരു ദിവസം നിങ്ങള്‍ക്ക് ആശംസിക്കുകയാണെന്നും’ പറഞ്ഞ് മാധുരി വാക്കുകള്‍ അവസാനിപ്പിക്കുന്നു. എന്തായാലും നടിയുടെ മറുപടി വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഇതുപോലെയുള്ള മറുപടികള്‍ തന്നെയാണ് നല്‍കേണ്ടതെന്നാണ് ആരാധകരുടെയും അഭിപ്രായം.
എന്തായാലും വിമര്‍ശനങ്ങള്‍ കണ്ട് പേടിച്ചോടാതെ കൃത്യമായ മറുപടി നല്‍കുന്ന കാര്യത്തില്‍ വേറിട്ട് നില്‍ക്കുകയാണ് നടി. മുന്‍പും തന്നെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്കുള്ള മറുപടി മാധുരി തന്നെ നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മോഡലിങ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ മാധുരി ബോള്‍ഡായ നടിമാരില്‍ ഒരാളാണ്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും തെന്നിന്ത്യയിലാകെ തിളങ്ങാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.
മലയാളത്തില്‍ ജോസഫ് എന്ന ചിത്രമാണ് മാധുരിയ്ക്ക് വലിയ സ്വീകാര്യത നേടി കൊടുത്തത്. ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. അതിന് ശേഷം ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പോവുകയായിരുന്നു. ഇതിനിടയില്‍ കന്നട സിനിമയിലും മാധുരി അഭിനയിച്ചിരുന്നു. ഏറ്റവുമൊടുവിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന മലയാള ചിത്രത്തിലും പ്രധാനപ്പെട്ടൊരു വേഷത്തിൽ നടി അഭിനയിച്ചിരുന്നു. അങ്ങനെ തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ് മധുരിയിപ്പോള്‍.