ഭാര്യ എലിസബത്തുമായി പിരിഞ്ഞത് സത്യം? എല്ലാവരോടും പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് നടന്‍ ബാല; വീഡിയോ പുറത്ത്

Spread the love


എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ നടന്‍ ബാലയാണ്. ഞാന്‍ കൊച്ചിയിലെത്തി. അതിന്റെ സന്തോഷമുണ്ട്. പിന്നെ ഒരു കാര്യത്തിന് വേണ്ടിയാണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നത്. കുറച്ച് സത്യങ്ങളൊക്കെ നിങ്ങളോട് സംസാരിക്കാനാണ് വന്നത്. എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഞാന്‍ പറയുന്ന സത്യങ്ങള്‍ ഒന്ന് സ്വീകരിക്കണം. നല്ല കാര്യങ്ങള്‍ ചിന്തിച്ച് മുന്നോട്ട് പോകണം.

എന്റെ മനസിലുള്ള കാര്യങ്ങളെന്താണെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്ന് കരുതുന്നു. വൈകാതെ ഞാന്‍ വന്ന് നല്ല രീതിയില്‍ തന്നെ നിങ്ങളുമായി സംസാരിക്കും. നിങ്ങളെല്ലാവരും തന്ന സ്‌നേഹത്തിന് നന്ദിയുണ്ട്’, എന്നുമാണ് ബാല പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

Also Read: എന്റെ ശരീരമല്ലേ, ഇഷ്ടമുള്ളതൊക്കെ ഞാന്‍ കാണിക്കും; പുരുഷന് സാധിക്കുമെങ്കില്‍ സ്ത്രീയ്ക്കും പറ്റുമെന്ന് മാധുരി

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലോ മറ്റോ ആണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ഇക്കാര്യം വളരെ രഹസ്യമാക്കി വെച്ചിരുന്നു. ശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഭാര്യ എലിസബത്തിനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഒരു വിവാഹവിരുന്നും നടന്‍ സങ്കടപ്പിച്ചിരുന്നു. ഇതിനൊപ്പം ഭാര്യയ്ക്ക് ആഡംബര കാര്‍ സമ്മാനമായി കൊടുത്തും നടന്‍ ഞെട്ടിച്ചു.

Also Read: ‘അന്നേ ശ്രീദേവി സൂപ്പർസ്റ്റാറായിരുന്നു അതുകൊണ്ട് 25 ലക്ഷം കൊടുക്കേണ്ടി വന്നു’; അനുഭവം പറഞ്ഞ് നിർമാതാവ്!

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാല എലിസബത്തിനെ കുറിച്ചൊന്നും പറയാത്തതാണ് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ ഭാര്യയുമായി പിരിഞ്ഞോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ വിഷയത്തെ കുറിച്ചാണോ നടന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്തായാലും വൈകാതെ വിമര്‍ശനങ്ങളില്‍ വ്യക്തത വരുമെന്നാണ് വിചാരിക്കുന്നത്.

നിലവില്‍ വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ് ബാല ചെയ്യുന്നത്. എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്നാണ് ഒരഭിമുഖത്തില്‍ ബാല പറഞ്ഞത്. ഇത് ചോദ്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള ശ്രമമല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എവിടെയോ എന്തൊക്കേയോ പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ എന്നും അതൊക്കെ കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമൊക്കെയാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

2010 ലാണ് ഗായിക അമൃത സുരേഷും ബാലയും തമ്മിൽ വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ നടനൊരു മകളുണ്ട്. കുറച്ച് വർഷത്തെ ജീവിതത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. 2019 ലാണ് നിയമപരമായിട്ടുള്ള ഡിവോഴ്സ് നടക്കുന്നത്. ശേഷം 2021 ൽ ബാല രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. അമൃതയും പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിച്ചു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!