കുരുക്കഴിയുമോ? നടന്‍ ശ്രീനാഥ് ഭാസിക്ക് സ്‌റ്റേഷന്‍ ജാമ്യം

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Alaka KV

കൊച്ചി; പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഹാജരാവുകയായിരുന്നു.

ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കൽ) 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേസിൽ നിർണായകമാകും.

കസവ് മുണ്ടുടുത്ത് ​കനയ്യ ​ഗുരുവായൂരിലെത്തി, കണ്ണനെ കാണാൻ; ചിത്രങ്ങൾ വൈറൽ

‘ചട്ടമ്പി’ എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും ആയിരുന്നു അവതാരക നൽകിയ പരാതിയിൽ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭായിൽ നടൻ സംസാരിക്കുക ആയിരുന്നുവെന്നും പരാതിയിലുണ്ട്.

600 ഇമെയിലുകള്‍, 80 കോളുകള്‍..വേള്‍ഡ് ബാങ്കില്‍ ജോലി കിട്ടിയ ആ 23കാരന്‍ ‘പയ്യന്‍’ ഇവിടെയുണ്ട്‌

അതേസമയം, താൻ അവതാരകയെ തെറിവിളിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. എറണാകുളത്തെ ആ അഭിമുഖത്തിൽ വെച്ച് ഞാൻ മുഷിയുകയാണ് ഉണ്ടായത്. അതൊരു നല്ല കാര്യം അല്ലെന്ന് അറിയാം. വളരെ മാനുഷികപരമായ സംഭവിച്ച് പോയത്. ആ സ്ത്രീയെ അധിക്ഷേപിക്കാനോ വ്യക്തിപരമായി അക്രമിക്കാനോ ഒന്നും ഞാൻ നിന്നിരുന്നില്ല. ഇത് നടക്കില്ലെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും പോവുകയാണ് ഉണ്ടായത്. അവതാരകയെ അല്ല, ആ സാഹചര്യത്തെയാണ് മോശമായ വാക്കുകളിലൂടെ അഡ്രസ് ചെയ്തതെന്നുമാണ് ശ്രീനാഥ് ഭാസി പറഞ്ഞത്.

‘കണ്ണൂര്‍ ആശുപത്രി കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്കും പ്രസവിക്കാന്‍ തോന്നും’; എംവി ജയരാജന്‍

അതേസമയം, നിർമ്മാതാക്കളുടെ സംഘടന നടനെതിരെ നടപടിയെടുത്തേക്കും. നിർമ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. അറസ്റ്റ് ഉള്‍പ്പടേയുള്ളവ ഉണ്ടായതോടെ ശക്തമായ നടപടിയിലേക്ക് പോവാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Actor Sreenath Bhasi got bail in the case filed by the journalist, here is his first responseSource link

Facebook Comments Box
error: Content is protected !!