പമ്പില്‍ പെട്രോള്‍ ഇല്ല; ‘കട്ടകലിപ്പില്‍’ എഫ്ബി ലൈവ്… ഷാജിപാപ്പനെ കയ്യോടെ പൊക്കി എംവിഡി

Spread the love


Thank you for reading this post, don't forget to subscribe!

Idukki

oi-Nikhil Raju

ഇടുക്കി: മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് സാഹസിക ബൈക്കുയാത്ര നടത്തിയ യുവാവിനെതിരേ ഇടുക്കി മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.ടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി ആർ വിഷ്ണുവാണ് തന്‍റെ മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്തത്. ഡിടിപിസിയുടെ പൈനാവ് ഹിൽവ്യൂ പാർക്കിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു.

ചെറുതോണി പമ്പിലെത്തിയപ്പോൾ പെട്രോൾ ഇല്ലാതിരുത്തതാണ് യുവാവിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ലൈവിട്ട് ചെറുതോണിയിൽ നിന്ന് പൈനാവിനുള്ള വഴിയിലൂടെയാണ് വാഹനം ഓടിച്ചത്.ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർടിഒ ആർ രമണൻ വിഷ്ണുവിനെ വിളിച്ചു വരുത്തി വിശീദികരണം തേടിയ ശേഷമാണ് നടപടി എടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു.

22 മുതൽ മൂന്ന് ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യസേവനം നടത്താനും നി‍ർദ്ദേശിച്ചു. ഇതോടൊപ്പം ഡ്രൈവർമാരെ നേർപാതയിലാക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ കീഴിലുള്ള ഇടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവ‍ർ ട്രെയിനിംഗ് ആൻറ് റിസർച്ച് സെൻററിൽ പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.അപകടകരമായ ഡ്രൈവിങ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് ആര്‍ടിഒയുടെ തീരുമാനം.

എന്താണ് മനീഷ് സിസോദിയക്കെതിരായ അഴിമതി കേസ്? എഫ്ഐആറില്‍ എന്തെല്ലാം… വിശദമായി അറിയാം

പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടും അപകടകരമായ ഡ്രൈവിങ്ങുകള്‍ വര്‍ധിക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയാകുന്നത്. ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഹെൽമെറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.

ഹെൽമെറ്റില്‍ കൃത്രിമമായി ക്യാമറ ഘടിപ്പിച്ചാൽ നിയമ വിരുദ്ധമാണെന്ന് മന്ത്രി ആന്‍റണി രാജുവും അറിയിച്ചിരുന്നു. കമ്പനികളിൽ തന്നെ ക്യാമറ ഘടിപ്പിച്ച് വരുന്ന ഹെൽമറ്റുകൾ ഉപയോഗിക്കാം. ഹെല്‍മറ്റില്‍ തന്നെ ക്യാമറ വയ്ക്കണമമെന്ന് എന്തിനാണ് വാശി. ഉദ്യോഗസ്ഥരുടെ ചട്ടലംഘനം കണ്ടെത്താനാണെങ്കില്‍ വസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ വെച്ചു കൂടേയെന്നും മന്ത്രി ചോദിച്ചിരുന്നു.

ദാവണി അഴകിൽ നിത്യ ദാസ്… മനം കവർന്ന് മലയാളത്തിന്റെ സുന്ദരി… കാണം ചിത്രങ്ങൾ

Recommended Video

മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

dangerous bike ride and facebook live motor vehicle department suspended license idukki district newsSource link

Facebook Comments Box
error: Content is protected !!