ദിവ്യ ശ്രീധറും അര്‍ണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അര്‍ണവിനെ വിവാഹം കഴിക്കാനായി ദിവ്യ മതം മാറുക വരെ ചെയ്തിരുന്നു. ഇതിനിടെ ദിവ്യ ഗര്‍ഭിണിയായി. അതിന് ശേഷം ഭര്‍ത്താവ് തന്നില്‍ നിന്നും അകന്ന് പോവുകയാണെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലായതായിട്ടും ദിവ്യ ആരോപിച്ചു. അത് അന്‍ഷിത ആണെന്നാണ് ദിവ്യ പറയുന്നതും. തനിക്കെതിരെ വന്ന വാര്‍ത്തകളോടൊന്നും പ്രതികരിക്കാതെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറാനാണ് അന്‍ഷിത ശ്രമിച്ചതും.
ഇപ്പോഴിതാ അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടി പുറത്താക്കിയെന്ന തരത്തിലൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഈ സീരിയലിന്റെ ലൊക്കേഷനില്‍ വന്ന് ദിവ്യ അന്‍ഷിതയെ ആക്രമിച്ചതായി വാര്‍ത്ത വന്നിരുന്നു. ഈ ആരോപണങ്ങളെ മുന്‍നിര്‍ത്തി ദിവ്യ വാര്‍ത്ത സമ്മേളനം വിളിക്കുകയും ചെയ്തു. ഒടുവില്‍ അന്‍ഷിതയും അര്‍ണവും ദിവ്യയുമായി സംസാരിക്കുന്ന ഫോണ്‍ കോളിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ ലീക്കായിരിക്കുകയാണ്.
‘അര്‍ണവും ഞാനും തമ്മില്‍ എന്ത് ഉണ്ടെന്നാണ് നീ പറയുന്നത്. ഇനിയിപ്പോള്‍ അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ഐ ലവ് യു അര്‍ണവ്, ഉമ്മ..’ എന്നൊക്കെ നടി പറയുന്നുണ്ട്. ഇവളോട് മിണ്ടാതിരിക്കാന്‍ പറയാനും ഭാര്യയുടെ മുന്‍പില്‍ വച്ച് ഭര്‍ത്താവിനോട് ഇങ്ങനെയെല്ലാം പറയുന്നത് ശരിയാണോന്നും ദിവ്യ ചോദിക്കുകയും ചെയ്യുന്നുണ്ട്.
മാത്രമല്ല വളരെ മോശമായ രീതിയില്‍ ദിവ്യയോട് നടി സംസാരിക്കുന്നതും ഓഡിയോയില്‍ വ്യക്തമാണ്. കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോ പുറത്ത് വന്നതോടെ തമിഴ്‌നാട്ടിലുള്ള ആരാധകരും അന്‍ഷിതയ്‌ക്കെതിരെ തിരിഞ്ഞതായിട്ടാണ് വിവരം.
ഗര്‍ഭിണിയായൊരു സ്ത്രീ അവരുടെ ഭര്‍ത്താവിന് വേണ്ടി നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് ആളുകള്‍ പറയുന്നത്. എന്തായാലും ദിവ്യയ്ക്ക് നീതി ലഭിക്കണമെന്നാണ് ഭൂരിഭാഗം ആരാധകരുടെയും ആവശ്യം. നിലവില്‍ ദിവ്യയ്‌ക്കെതിരെയും കേസ് ഭര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതേ സമയം സീരിയലില്‍ നിന്നും പുറത്തായെന്ന ആരോപണം ഉള്‍കൊള്ളുന്ന വിധത്തിലുള്ള പോസ്റ്റുമായിട്ടാണ് അന്‍ഷിത എത്തിയിരിക്കുന്നത്. ചെല്ലമ്മ സീരിയല്‍ റേറ്റിങ്ങില്‍ ടോപ്പിലെത്തിയെന്ന കാര്യമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി നടി കൊടുത്തിരിക്കുന്നത്.
‘പ്രേക്ഷകര്‍ക്ക് വേണ്ടത് നല്ല കഥയും അത് ഏറ്റവും മനോഹരമായി ചെയ്യുന്ന താരങ്ങളെയുമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. സ്‌ക്രീനിന് പുറത്ത് നടക്കുന്ന സംഭവങ്ങള്‍ അപലപനീയമാണ്. ചെല്ലമ്മയുടെ ടീം ഇങ്ങനെ തന്നെ പോവണം. വിവേകത്തോടെ തീരുമാനിക്കുക’… എന്നുമാണ് അന്‍ഷിത ക്യാപ്ഷനില്‍ നല്‍കിയിരിക്കുന്നത്. വിവേകത്തോടെ തീരുമാനം എടുക്കാന്‍ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞതെന്തിനാണെന്നാണ് ചോദ്യം വരുന്നത്. എന്തായാലും വൈകാതെ ഇതിലൊരു വിശദീകരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.