എത്ര രൂപ കയ്യിൽ വേണം
വിരമിക്കലിന് ശേഷം വരുന്ന ചെലവുകളെ കണക്കാക്കി മാസത്തിൽ എത്ര രൂപ ആവശ്യമായി വരുമെന്ന് അറിയണം. ഇത് അനുസരിച്ചാണ് എത്ര രൂപ വിരമിക്കുമ്പോള്‍ കയ്യിൽ വേണമെന്ന് കണ്ടെത്തുക. മാസത്തിലെ സ്ഥിരം ചെലവുകൾ,. വിനോദങ്ങൾക്കുള്ള പണം, ആരോഗ്യ ചെലവ് എന്നിവ പരിഗണിക്കണം. നിലവിൽ കയ്യിലുള്ള ആസ്തികൾ ഭാവിയിൽ വരുമാനമായി മാറുമോ എന്നും പരിശോധിക്കണം.
ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാല്‍ ആകെ എത്ര തുക വിരമിക്കുന്ന സമയത്ത് വേണം എന്ന് മനസിലാക്കാം. മാസം 1 ലക്ഷം രൂപ ആവശ്യമായി വരുന്നൊരാള്‍ക്ക് 40 വര്‍ഷത്തേക്ക് ചുരുങ്ങിയത് 4.8 കോടി രൂപ സമ്പാദിക്കേണ്ടതുണ്ട്.
എങ്ങനെ നിക്ഷേപിക്കും
നേരത്തെ വിരമിക്കാൻ നേരത്തെ നിക്ഷേപിക്കുക എന്നതാണ് വഴി. വൈകുന്തോറും വിരമിക്കല്‍ എന്നത് കഠിനമാമായി മാറും. 5 കോടി പ്രതീക്ഷിക്കുന്നൊരാൾക്ക് മാസം എത്ര രൂപ നിക്ഷേപത്തിനായി മാറ്റമമെന്ന് നോക്കാം. ഇതിനായി 12 ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ മാസ എസ്ഐപി ചെയ്യേണ്ട തുക പരിശോധിക്കാം.
25ാം വയസിൽ നിക്ഷേപം തുടങ്ങുന്ന 5 കോടി രൂപ ആവശ്യമുള്ളൊരാള്‍ക്ക് മുന്നില്‍ 20 വര്‍ഷം ബാക്കിയുണ്ട്. ഇയാൾക്ക് മാസത്തില്‍ 50,543 രൂപ നിക്ഷേപിക്കണം. 30 വയസുകാരന് മുന്നിലുള്ളത് 15 വര്‍ഷാണ്. ഇവിടെ 1,00,084 രൂപ മാസം നിക്ഷേപിക്കണം. 35 വയസുകാരന് 10 വര്‍ഷം കൊണ്ട് 5 കോടി നേടാന്‍ 2,17,355 രൂപ നിക്ഷേപിക്കണം.
പ്ലാൻ ബി
ഇത്രയും വലിയ തുക നിക്ഷേപത്തിനായി മാറ്റാന്‍ എല്ലവര്‍ക്കും സാധിക്കണമെന്നില്ല. ഇവിടെ പ്ലാൻ ബി ഉപയോഗപ്പെടുത്താം. 25 വയസുകാരന് മാസത്തില്‍ 26,838 രൂപ നിക്ഷേപിക്കുകയും വർഷത്തിൽ എസ്ഐപി തുകയിൽ 10 ശതമാനം വർധനവ് വരുത്തുകയുമാണ് വേണ്ടത്. ഇത് അടുത്ത 20 വർഷത്തേക്ക് തുടരണം. ഒന്നാം വർഷത്തിന് ശേഷം 2683 രൂപ കൂടി എസ്ഐപിയിലേക്ക് ചേർക്കണം.
30 വയസുകാരന് ഇതേ രീതിയില്‍ മാസത്തില്‍ 60,425 രൂപയും 35 വയസുകാരന് 15,957 രൂപയും മാസത്തിൽ നിക്ഷേപിക്കുകയും എസ്ഐപി തുക 10 ശതമാനം ഉയർത്തുകയും വേണം. ശമ്പള വര്‍ധനവിന് അനുസരിച്ച് ഇത്തരത്തില്‍ എസ്‌ഐപി തുക ഉയര്‍ത്തുന്ന രീതി പരീക്ഷിക്കുന്നതാണ് ഉചിതം.
മാസത്തിൽ 1 ലക്ഷം രൂപ ചെലവു വരുന്നൊരാൾക്കുള്ള നിക്ഷേപ രീതിയാണ് വിശദമാക്കിയത്. ചെലവ് കുറയുന്നതിന് അനുസരിച്ച് ആവശ്യമായ തുക കുറയുകയും നിക്ഷേപത്തിലും കുറവ് വരുത്താൻ സാധിക്കും. ഇതോടൊപ്പം വര്‍ഷത്തില്‍ 4 ശതമാനം വീതം പിന്‍വലിച്ചാല്‍ 30 വര്‍ഷത്തേക്ക് മാത്രമാണ് സമ്പാദ്യം ഉപയോഗിക്കാൻ സാധിക്കുക എന്നത് കൂടി ഓർക്കണം.
അതായത് 5 കോടി രൂപയുമായി വിരമിക്കലിലേക്ക് കടന്നൊരാൾ വർഷത്തിൽ 4 ശതമാനമായി 20 ലക്ഷം രൂപ വീതം പിൻവലിച്ചാൽ 75ാം വയസു വരെയാണ് തുക ഉപയോഗിക്കാൻ സാധിക്കുക.