കാര്‍ ഇടിച്ച്‌ ഓടോറിക്ഷ ഡ്രൈവര്‍ക്ക് പരുക്ക്

Spread the love


Thank you for reading this post, don't forget to subscribe!

കാസർകോട്  വെള്ളരിക്കുണ്ട്:  ഓടോറിക്ഷയില്‍ കാര്‍ ഇടിച്ച്‌ ഡ്രൈവര്‍ക്ക് പരുക്ക്. വെള്ളരിക്കുണ്ടിലെ ഓടോറിക്ഷ ഡ്രൈവര്‍ പാത്തിക്കര സ്വദേശി ഷാലറ്റിന് (23) ആണ് സാരമായി പരുക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയോടെ മാലോത്ത് ടൗണില്‍ വെച്ചാണ് അപകടം നടന്നത്. മാലോം പുഞ്ച റോഡില്‍ നിന്നും പ്രധാന റോഡായ വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലേക്ക് കയറി വന്ന ഓടോറിക്ഷയില്‍ വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓടോറിക്ഷയില്‍ നിന്നും ഡ്രൈവര്‍ താഴേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ പ്രദേശവാസികള്‍ പരുക്കേറ്റ ഷാലറ്റിനെ ഉടന്‍ മാലോത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാഞ്ഞങ്ങാട്ടേക്കും കൊണ്ട് പോയി.





Source link

Facebook Comments Box
error: Content is protected !!