കഴിഞ്ഞ ദീപാവലിക്ക് ശേഷം 50% കുതിച്ചുയര്‍ന്ന 4 ടാറ്റ ഓഹരികള്‍; ഇനിയും മുന്നേറുമോ?

Spread the love


Thank you for reading this post, don't forget to subscribe!

ബനാറസ് ഹോട്ടല്‍സ്

ഹോട്ടല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് ബനാറസ് ഹോട്ടല്‍സ് ലിമിറ്റഡ്. 1971-ലാണ് തുടക്കമെങ്കിലും 2011-ലാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. ഉത്തര്‍പ്രദേശിലെ വരണാസിയില്‍ പ്രവര്‍ത്തിക്കുന്ന താജ് ഗംഗ, താജ് നടേശര്‍ പാലസ് എന്നിവയും മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുള്ള ഗേറ്റ്‌വേ ഹോട്ടലുമാണ് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 353 കോടിയാണ് വിപണിമൂല്യം. ഇന്നു 2,719 രൂപയിലായിരുന്നു ബനാറസ് ഹോട്ടല്‍ (BSE : 509438) ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ ദീപാവലിക്കു ശേഷമുള്ള നേട്ടം: 64%
  • 2 വര്‍ഷക്കാലയളവിലെ നേട്ടം: 139%
  • വാര്‍ഷിക പ്രതിയോഹരി വരുമാനത്തില്‍ ശക്തമായ വളര്‍ച്ച.
  • കമ്പനിക്ക് കടബാധ്യതകളില്ല.
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുന്നു.

Also Read: വാങ്ങുക, മറന്നേക്കുക! ദീര്‍ഘകാല നിക്ഷേപത്തിനു അനുയോജ്യമായ 5 സ്‌മോള്‍ കാപ് ഓഹരികള്‍

തേജസ് നെറ്റ്‌വര്‍ക്സ്

5-ജി ടെക്നോളജി നടപ്പാക്കുന്ന പദ്ധതികളില്‍ സജീവ സാന്നിധ്യമുളള പ്രമുഖ കമ്പനിയാണ് തേജസ് നെറ്റ്‌വര്‍ക്സ്. ഒപ്റ്റിക്കല്‍, ബ്രോഡ്ബാന്‍ഡ്, ഡാറ്റ നെറ്റ്‌വര്‍ക്ക് എന്നിവയുമായി ബന്ധപ്പെട്ട ഘടക ഉപകരണങ്ങളാണ് നിര്‍മിക്കുന്നത്. 75 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനിക്ക് പണമാക്കി മാറ്റാന്‍ സാധിക്കുന്ന മികച്ച കരുതല്‍ ആസ്തികളുണ്ട്. അതിനാല്‍ പറയത്തക്ക കടബാധ്യതകളുമില്ല.

2000-ലാണ് കമ്പനിയുടെ തുടക്കമെങ്കിലും 2021 ജൂലൈയിലാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. നിലവില്‍ 10,502 കോടിയാണ് വിപണി മൂല്യം. ഇന്നു 691 രൂപയിലായിരുന്നു തേജസ് നെറ്റ്‌വര്‍ക്‌സ് (BSE: 540595, NSE : TEJASNET) ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ ദീപാവലിക്കു ശേഷമുള്ള നേട്ടം: 59%
  • 2 വര്‍ഷക്കാലയളവിലെ നേട്ടം: 784%
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി ബുക്ക് വാല്യൂ നിരക്ക് വര്‍ധിക്കുന്നു.

ഇന്ത്യന്‍ ഹോട്ടല്‍സ്

115 വര്‍ഷം പാരമ്പര്യമുള്ള ഈ ടാറ്റ ഗ്രൂപ്പ് കമ്പനി ദക്ഷിണേഷ്യയിലെ ഏറ്റലവും വലിയ ഹോട്ടല്‍ ശൃംഖലയാണ്. താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ തുടങ്ങിയ ബ്രാന്‍ഡുകള്‍ ആഡംബരത്തിന്റെ വിവിധ ശ്രേണിയിലുള്ള ഹോട്ടല്‍ നടത്തുന്നു. നിലവില്‍ 4 ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലായി 80 ഇടത്ത് 196 ഹോട്ടലുകളും 20,000-ലേറെ മുറികളും സ്വന്തമായുണ്ട്. മുംബൈയിലെ താജ് മഹല്‍ പാലസ് ചരിത്രത്തില്‍ ഇടംപിടിച്ചതാണ്.

നിലവില്‍ 44,648 കോടിയാണ് വിപണി മൂല്യം. ഇന്നു 314 രൂപയിലായിരുന്നു ഇന്ത്യന്‍ ഹോട്ടല്‍സ് (BSE: 500850, NSE : INDHOTEL) ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ ദീപാവലിക്കു ശേഷമുള്ള നേട്ടം: 54%
  • 2 വര്‍ഷക്കാലയളവിലെ നേട്ടം: 241%
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുന്നു.
  • കമ്പനി കടബാധ്യത കുറയ്ക്കുന്നു.
  • ചെറിയ തോതിലുള്ള കടബാധ്യതയേ ബാക്കിയുള്ളൂ.

ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ്

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍. 1937-ലാണ് രൂപീകരിച്ചതെങ്കിലും 2008-ഓടെയാണ് ടാറ്റ സണ്‍സിന്റെ ഉപകമ്പനിയായി മാറിയത്. ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ കമ്പനികളുടെ ഓഹരികളിലെ നിക്ഷേപവും കടപ്പത്രങ്ങളും തുടങ്ങിയ ഓഹരിയധിഷ്ഠിത ദീര്‍ഘകാല നിക്ഷേപങ്ങളിലും വായ്പാ സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

നിലവില്‍ 11,859 കോടിയാണ് വിപണി മൂല്യം. ഇന്നു 2,339 രൂപയിലായിരുന്നു ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് (BSE: 501301, NSE : TATAINVEST) ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ ദീപാവലിക്കു ശേഷമുള്ള നേട്ടം: 51%
  • 2 വര്‍ഷക്കാലയളവിലെ നേട്ടം: 179%
  • കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക വരുമാനം വര്‍ധിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നു.
  • വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതവും ഉയരുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!