പണ്ട് എല്ലാ സിനിമകളിലും വിളിക്കും, ഇന്ന് വല്ലപ്പോഴും ഒരു സിനിമയായതിന് പിന്നില്‍; വന്ന് പരിചയപ്പെട്ട മമ്മൂട്ടി

Spread the love


Thank you for reading this post, don't forget to subscribe!

റോഷാക്കിനെക്കുറിച്ചും മലയാളസിനിമകളിലെ മാറ്റത്തെക്കുറിച്ചും മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സീനത്ത്. റോഷാക്കില്‍ അഭിനയിച്ച് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ സിനിമയാണെന്ന് തനിക്ക് മനസിലായതെന്നാണ് സീനത്ത് പറയുന്നത്. ”റോഷാക്ക് മമ്മൂക്കയുടെ സിനിമയാണെന്ന് അഭിനയിക്കുന്ന വരെ എനിക്ക് അറിയില്ലായിരുന്നു. ഡയറക്ടര്‍ നേരിട്ട് വിളിക്കുകയായിരുന്നു. ഡയറക്ടറാണ് കഥ പറഞ്ഞത്. അഭിനയിച്ച് വീട്ടില്‍ എത്തി ബാങ്കില്‍ പണം വന്നപ്പോഴാണ് മമ്മൂട്ടി കമ്പനി എന്ന് ചെക്കില്‍ കണ്ടത്. അപ്പോഴാണ് അഭിനയിച്ചത് മമ്മൂട്ടിയുടെ സിനിമയിലാണെന്ന് അറിയുന്നത്” എന്നാണ് സീനത്ത് പറയുന്നത്.

Also Read: കല്യാണ വീട് മരണവീടായി, ആദ്യരാത്രിയ്ക്കായി കാത്തിരുന്നത് 40 ദിവസം; ദുരന്തത്തെക്കുറിച്ച് നസീര്‍ സംക്രാന്തി

ആരാണ് പ്രൊഡ്യൂസര്‍ എന്ന് താന്‍ പൊതുവെ ചോദിക്കാറില്ലെന്നാണ് സീനത്ത് പറയുന്ന കാരണം. തനിക്ക് സിനിമകള്‍ കുറയുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും സീനത്ത് പറയുന്നുണ്ട്. ഒരുകാലത്ത് എല്ലാ സിനിമകളിലും വിളിക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വല്ലപ്പോഴും ഒരു സിനിമ ചെയ്യുന്ന അവസ്ഥയാണെന്നാണ് സീനത്ത് പറയുന്നത്. ഇതിന് കാരണം കുടുംബകഥകള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് സീനത്ത് പറയുന്നത്. തനിക്ക ചെയ്യാനുള്ള റോളുകള്‍ ഇപ്പോഴത്തെ കഥകളില്‍ ഇല്ലെന്ന് താരം പറയുന്നു.

അതേസമയം പണ്ട് ചില സിനിമകള്‍ ഒഴിച്ച് എല്ലാ സിനിമയിലും അമ്മ വേഷങ്ങളാണ് കിട്ടിയിരുന്നതെന്നും സീനത്ത് ഓര്‍ക്കുന്നുണ്ട്. സിനിമയുടെ കഥയില്‍ മാത്രമല്ല ലൊക്കേഷനിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് സീനത്ത് ചൂണ്ടിക്കാണിക്കുന്നത്. പണ്ട് എല്ലാവരും സെറ്റില്‍ നമ്മുടെ സീന്‍ കഴിഞ്ഞാല്‍ ചെയറിട്ട് ചുറ്റും വട്ടം കൂടി ഇരിക്കുമായിരുന്നുവെന്നും ഫുള്‍ പാട്ടും ചിരിയും ഒക്കെയായിരുന്നുവെന്നാണ് സീനത്ത് ഓര്‍ക്കുന്നത്. എന്നാല്‍ ഇന്ന് അങ്ങനെ വട്ടം കൂടി ഒന്നിച്ചിരിക്കുന്നില്ലെന്നും സീന്‍ കഴിഞ്ഞാല്‍ എല്ലാവരും കാരവനിലേക്ക് പോകുന്ന സാഹചര്യമാണെന്നും സീനത്ത് പറയുന്നു.

അതേസമയം എല്ലാവരും തമ്മില്‍ സൗഹൃദം ഉണ്ട് പക്ഷേ പണ്ടത്തെ പോലെ ഒന്നിച്ചിരുന്നുള്ള സംസാരങ്ങള്‍ കുറഞ്ഞപോലെ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സീനത്ത് പറയുന്നത്. മമ്മൂട്ടിയെക്കുറിച്ചുള്ള ഓര്‍മ്മകളും സീനത്ത് പങ്കുവെക്കുന്നുണ്ട്. ”മഹാനഗരം എന്ന സിനിമയിലാണെന്ന് തോന്നുന്നു മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. ഷൂട്ടിന് പോയപ്പോള്‍ വൈകുന്നേരം വരെ തിരക്ക് കാരണം എനിക്ക് അദ്ദേഹത്തോട് മിണ്ടാന്‍ പറ്റിയില്ല. ആര് വന്നാലും മമ്മൂക്കയെ അങ്ങോട്ട് കണ്ട് പരിചയപ്പെടും. ഞാന്‍ പോയില്ലായിരുന്നു. എനിക്ക് നല്ല മടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ അടുത്ത് പോകാന്‍” എന്നാണ് സീനത്ത് പറയുന്നത്.

എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂട്ടി തനിക്ക് അരികിലേക്ക് വന്ന് പരിചയപ്പെട്ടുവെന്നാണ് സീനത്ത് പറയുന്നത്. ”ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ഞാന്‍ മേക്കപ്പ് തുടച്ചുകൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക അടുത്ത് വന്നു. ഹലോ, ഞാന്‍ മമ്മൂട്ടിയാണ് എന്നെ അറിയുമോയെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് എന്തോ പെട്ടെന്ന് ഞെട്ടലായിരുന്നു. അന്നും അദ്ദേഹത്തെ എനിക്ക് ബഹുമാനമാണ് ഇന്നും അതേപോലെ തന്നെയാണ്,” എന്നാണ് സീനത്ത് മമ്മൂട്ടിയെക്കുറിച്ച് പറയുന്നത്.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ ഒരുക്കിയ സിനിമയാണ് റോഷാക്ക്. ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, ആസിഫ് അലി, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ കമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മ്മാണം.Source link

Facebook Comments Box
error: Content is protected !!