എല്ലാവരും ആവശ്യപ്പെട്ടത് പ്രകാരം ട്രാവലിങ്ങ് വ്‌ളോഗുമായി വന്നതാണെന്ന് പറഞ്ഞാണ് ആലീസും ഭര്‍ത്താവ് സജീനും വീഡിയോ തുടങ്ങുന്നത്. ഇത്തവണ കൂടെ ആള്‍ക്കാരൊന്നുമില്ല. കഴിഞ്ഞ തവണ യൂട്യൂബ് വീഡിയോ ചെയ്യുന്നതിന് വേണ്ടി ഫുള്‍ ക്രൂവിനെയും കൊണ്ടാണ് പോയത്. അതുകൊണ്ട് പ്രൈവസി കിട്ടിയിരുന്നില്ല. ഇത്തവണ വീഡിയോ ചെയ്യാം, പക്ഷേ വേറാരും വേണ്ടെന്ന് കരുതി. അതുകൊണ്ട് രണ്ടാമതൊരു ഹണിമൂണിന് കൂടി പോവാമെന്ന് തീരുമാനിക്കുകയായിരുന്നു.
എല്ലാ വര്‍ഷവും രണ്ട് ഹണിമൂണ്‍ വീതം ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അതൊക്കെ നടന്നാല്‍ മതിയായിരുന്നു. നേരത്തെ തന്നെ ഇങ്ങനൊരു യാത്ര ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. രണ്ടാളുടെയും തിരക്കുകള്‍ കാരണം ഒരുമിച്ച് ലീവ് കിട്ടിയിരുന്നില്ല. ഇപ്പോള്‍ അങ്ങനൊരു സാഹചര്യം ഒത്തിണങ്ങി വന്നത് കൊണ്ടാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് ആലീസ് പറഞ്ഞത്.
എറണാകുളത്ത് നിന്നും ഗോവയിലേക്കാണ് പോവുന്നത്. ഏകദേശം ഏഴുന്നൂറ് കിലോമീറ്ററോളം ദൂരമുണ്ട്. കാറില്‍ തന്നെ പോവാനാണ് ഇരുവരും തീരുമാനിച്ചത്. ഓടിച്ചോടിച്ച് എവിടെ എത്തുന്നുവോ അവിടെ വരെ പോകും. പാതി വഴിയില്‍ വരെ എത്തിയിട്ട് മടുത്താല്‍ ആ സ്ഥലം കണ്ടിട്ട് മടങ്ങി വന്നേക്കുമെന്ന് നടി സൂചിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തെ ട്രിപ്പാണ് ആലീസും സജിനും പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഏകദേശം ഒന്നര ദിവസത്തോളം എടുത്ത യാത്രയ്‌ക്കൊടുവില്‍ സജിനും ആലീസും ഗോവയിലെത്തി. അവിടെ നിന്നുള്ള വിശേഷങ്ങള്‍ കൂടി ഇരുവരും പങ്കുവെച്ചിരുന്നു. സ്‌കൂബ ഡൈവിങ് മുതല്‍ കടലില്‍ നിന്നുള്ള സാഹസികതകളൊക്കെ ദമ്പതിമാര്‍ ആസ്വദിച്ചിരുന്നു. അങ്ങനെ ഒറ്റയ്ക്കുള്ള ഹണിമൂണ്‍ വലിയ ആഘോഷമാക്കിയിട്ടാണ് രണ്ടാളും തിരികെ പോരുന്നത്. വീഡിയോയുടെ താഴെ നിറയെ സജിനും ആലീസിനും ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള കമന്റഉകളാണ്.
ആലീസിന്റെ വീഡിയോകളെല്ലാം അടിപൊളിയാണ്. അതിലും അടിപൊളി നിങ്ങള്‍ തമ്മിലുള്ള കെമിസ്ടിയാണ്. മുന്നോട്ടും ഇതുപോലെ തന്നെ പോവണമെന്നാണ് താരങ്ങളാണ് എല്ലാവരും ആവശ്യപ്പെടുന്നത്.
സജിനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ആലീസ് യൂട്യൂബ് ചാനലില്‍ സജീവമാവുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹശേഷം പുതിയൊരു ഫ്‌ളാറ്റിലേക്ക് താമസം മാറിയതുമൊക്കെ താരങ്ങള്‍ കാണിച്ചിരുന്നു. രണ്ടാളും ഏകദേസം ഒരേ സ്വഭാവക്കാരാണെന്നുള്ളതാണ് ഇതിലെ കൗതുകം. നിരവധി സീരിയലുകളില്‍ വില്ലത്തിയായും നായികയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ആലീസ് നിലവില്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ അഭിനയിക്കുകയാണ്.