ആദ്യത്തെ ഓസീസ് പര്യടനം
”സൂര്യ കുമാര്‍ യാദവ് തന്റെ ആദ്യത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിനാണ് എത്തുന്നത്. ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ ഏതൊരു ബാറ്റര്‍ക്കും നിര്‍ണായകും പേസും ബൗണ്‍സും മനസിലാക്കുക എന്നതാണ്. പക്ഷെ സൂര്യ കുമാര്‍ യാദവിന്റെ കാര്യത്തില്‍ സ്പിന്നര്‍മാരെ നേരിടുന്നതിലും പേസര്‍മാരെ നേരിടുന്നതിലും അവന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് തോന്നുന്നു. മധ്യനിരയില്‍ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടയാളാണ് സൂര്യ കുമാറെന്ന നിലയില്‍ ഇത് വളരെ ശ്രദ്ധേയമായ കാര്യമാണ്. സൂര്യ തന്റെ ആത്മവിശ്വാസം നഷ്ടപ്പെടാതെ നോക്കണം” എന്നാണ് ബംഗാര്‍ പറഞ്ഞത്.
അനായാസമായി ബൗണ്ടറി നേടും
‘അവന്‍ തുടരെതുടരെ അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. അത് നേടുന്നതിലെ ഒഴുക്കായിരുന്നു പ്രധാനപ്പെട്ടത്. വളരെ അനായാസമാണ് ബൗണ്ടറികള്‍ നേടുന്നത്. ടീമിനെ അവനെ പോലെ അടിക്കുന്നൊരാളെ വേണ്ടതുണ്ട്. കാരണം ആദ്യത്തെ ആറ് ഓവറുകളില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കുകയാണ് ഇന്ത്യയുടെ പദ്ധതി. അവന്‍ ഇതേ ഫോമില്‍ തുടരുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ‘ എന്നാണ് ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ പ്രകടനത്തെക്കുറിച്ച് ബംഗാര്‍ പറയുന്നത്.
ലോകകപ്പില്‍ ഇന്ത്യയുള്ള ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും യോഗ്യതാ മത്സരം കളിച്ച് വരുന്ന രണ്ട് ടീമുകളുമാണ്. ഒക്ടോബര്‍ 23 ന് ചിരവൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ നേരിടുക. കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥാനോട് ഇന്ത്യ കനത്ത പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ചരിത്രത്തിലാദ്യമായൊരു ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനോട് ഇന്ത്യ കഴിഞ്ഞ തവണ തോറ്റു. ഇത്തവണ ജയിച്ച് തന്നെ തുടങ്ങുക എന്നത് മാത്രമായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
പാകിസ്താനെതിരേ ഇന്ത്യ
പാക്കിസ്ഥാന് ശേഷം ഇന്ത്യയ്ക്ക് നേരിടാനുള്ളത് യോഗ്യത മത്സരം കഴിച്ച് വരുന്നവരെയാണ്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കനെ ഒക്ടോബര്‍ 30 നും നവംബര്‍ രണ്ടിന് ബംഗ്ലാദേശഇനേയും നവംബര്‍ ആറിന് യോഗ്യതാ റൗണ്ടിലൂടെ വരുന്ന രണ്ടാമത്തെ ടീമിനെയും ഇന്ത്യ നേരിടും. എല്ലാ മത്സരവും കനത്ത പോരാട്ടത്തിന്റെ വേദിയായിരിക്കുമെന്നുറപ്പാണ്.
പാക്കിസ്ഥാനെതിരെ കളിക്കാനുള്ള ടീം നേരത്തെ തന്നെ റെഡിയാണ് എന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ മത്സരത്തില്‍ ഋഷഭ് പന്തുണ്ടാകില്ല. പകരം ഇന്ത്യയുടെ വിക്കറ്റ് കാക്കുക ദിനേശ് കാര്‍ത്തിക് ആയിരിക്കും. പാക്കിസ്ഥാനെതിരെയുള്ള മുന്‍തൂക്കവും ഫിനിഷര്‍ റോളില്‍ മികവ് തെളിയിച്ചതുമാണ് കാര്‍ത്തിക്കിന് അനുകൂലമായി മാറിയ ഘടകങ്ങള്‍. മറുവശത്ത് പന്താകട്ടെ ലഭിച്ച അവസരങ്ങളൊന്നും വിനിയോഗിക്കാതെ ടീമിന്റെ വിശ്വാസം