സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസുകാരന്‍ സ്വര്‍ണം മോഷ്ടിച്ചു; പറഞ്ഞ കാരണമിങ്ങനെ

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Alaka KV

എറണാകുളം: സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പോലീസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായത്.

എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിൽ നിന്നാണ് പോലീസുകാരൻ സ്വർണം മോഷ്ടിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവൻ സ്വർണം ആണ് അമൽ മോഷ്ടിച്ചത്.

കള്ളക്കേസ്, തെറിവിളി, അടിയും ഇടിയും; കുമിഞ്ഞുകൂടുന്ന ആരോപണങ്ങള്‍; കേരള പോലീസിന് എന്തുപറ്റി!

സ്വർണം കാണാതായതോടെ സ്വർണം കാണാനില്ലെന്ന് കാണിച്ച് നടേശൻ പരാതി നൽകി. പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിന് ഒടുവിലാണ് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ അമൽദേവ് സ്വർണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടർന്ന് അമൽ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതുകൊണ്ടാണ് സ്വർണം മോഷ്ടിച്ചതെന്നുമാണ് അമൽ പോലീസിനോട് പറഞ്ഞത്.

Viral Video: ഇതാര് ലേഡി മിന്നല്‍മുരളിയോ! ബിയര്‍ നിറച്ച 12 ഗ്ലാസ് കയ്യിലെടുത്ത് യുവതി

പോലീസുകാരൻ മാങ്ങ മോഷ്ടിച്ച സംഭവത്തിന്റെ നാണക്കേടിൽ നിൽക്കുമ്പോഴാണ് വീണ്ടും ഇത്തരം സംഭവം പോലീസിൽ ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് പോലീസുകാരൻ മാങ്ങ മോഷ്ടിച്ചത്.

സംഭവത്തിന് പിന്നാലെ പോലീസുകാരൻ‌ ഒളിവിൽ പോയിരുന്നു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ പി.വി. ഷിഹാബാണ് മാങ്ങ മോഷ്ടിച്ചത്. ഇതിന്റെ സസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.സംഭവത്തിന് പിന്നാലെ മാങ്ങ മോഷ്ടിച്ചതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നു.

സെപ്റ്റംബർ 28-ന് പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയിൽനിന്ന് ഷിഹാബ് മാങ്ങ മോഷ്ടിച്ചത്. കടയ്ക്ക് പുറത്തുവെച്ചിരുന്ന മാങ്ങയാണ് മോഷ്ടിച്ചത്. ഇതിനെ പിന്നാലെ കട ഉടമ പരാതി നൽകിയിരുന്നു.

ആ ഹൃദയവും അമ്പും തരൂരിന് തന്നെ; അസാധുവോട്ടിലെ അസാധാരണമായ സംഭവം

എന്നാൽ പിന്നീട് പരാതി ഒത്തുതീർപ്പാക്കാ ഉടമ തന്നെ മുന്നോട്ട് വന്നു. തനിക്ക് വന്ന നഷ്ടം ഷിഹാബ് നികത്താമെന്ന് പറഞ്ഞതായും കേസ് ഒത്ത് തീർപ്പാക്കണം എന്നുമായിരുന്നു ആവശ്യം.

എന്നാൽ കേസ് ഒത്തുതീർപ്പാക്കുന്നതിനെ പോലീസ് എതിർത്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കേസ് ഒത്തുതീർപ്പായി. പരാതി പിൻവലിക്കണം എന്ന കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടർന്ന് ആയിരുന്നു കേസ് ഒത്തുതീർപ്പായത്. കേസിൽ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Ernakulam: Police steals gold from his friend’s house; here is what he said

Story first published: Friday, October 21, 2022, 10:40 [IST]



Source link

Facebook Comments Box
error: Content is protected !!