ബാങ്ക് ഓഹരികള്‍ തിളങ്ങി; ആറാം ദിനവും നേട്ടത്തില്‍; ദീപാവലി ആഘോഷത്തില്‍ വിപണി

Spread the love


Thank you for reading this post, don't forget to subscribe!

തുടര്‍ച്ചയായ ആറാം ദിവസവും ആഭ്യന്തര വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അവസാനഘട്ടത്തില്‍ കടുത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും വ്യാപാരാന്ത്യം ഹരിതാഭയണിയാന്‍ പ്രധാന സൂചികകള്‍ക്ക് സാധിച്ചു. ഇതോടെ ഈ വ്യാപാര ആഴ്ചയിലെ എല്ലാ ദിവസവും നേട്ടത്തോടെ ക്ലോസ് ചെയ്തു. ആഴ്ചക്കാലയളവില്‍ 2.5 ശതമാനം മുന്നേറ്റം പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും രേഖപ്പെടുത്തി. അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 12 പോയിന്റ് ഉയര്‍ന്ന് 17,576-ലും സെന്‍സെക്‌സ് 104 പോയിന്റ് നേട്ടത്തോടെ 59,307-ലും ക്ലോസ് ചെയ്തു.

60 പോയിന്റ് നേട്ടത്തോടെ 17,622-ലായിരുന്നു നിഫ്റ്റി സൂചികയുടെ ഇന്നത്തെ ഓപ്പണിങ്. തുടര്‍ന്ന് ഉച്ച വരെ സൂചികകള്‍ നിര്‍ണായകമായ 17,600 നിലവാരത്തിന് മുകൡ തങ്ങിനില്‍ക്കുകയും ഇടവേളയില്‍ 17,670-ലേക്ക് മുന്നേറി വെള്ളിയാഴ്ചത്തെ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. എന്നാല്‍ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അവധി വരുന്നതിനാലും ഹെവിവെയിറ്റ് ഇന്‍ഡക്‌സ് ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിലേയും നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ നിഫ്റ്റി സൂചിക നേട്ടം കൈവിട്ട് നഷ്ടത്തിന്റെ പാതയിലേക്ക് വഴിമാറി. എന്നാല്‍ അവസാന നിമിഷങ്ങളിലെ കുതിപ്പില്‍ സൂചിക നേട്ടത്തിലേക്ക് മടങ്ങിയെത്തി.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ ഇന്നു വ്യപാരം പൂര്‍ത്തിയാക്കിയ ആകെ 2,183 ഓഹരികളില്‍ 566 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കിയുള്ള 1,247 ഓഹരികളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ എന്‍എസ്ഇയിലെ വ്യാപാരത്തില്‍ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.51-ലേക്ക് താഴ്ന്നു. ഇന്നലെ എഡി റേഷ്യോ 0.94 നിലവാരത്തിലാണ് നില മെച്ചപ്പെടുത്തിയതായിരുന്നു. വിശാല വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തുണിഞ്ഞതാണ് എഡി റേഷ്യോ ഇന്നു താഴാനിടയാക്കിയത്.

അതേസമയം എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 0.71 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 0.12 ശതമാനം നഷ്ടത്തോടെയുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. വെളളിയാഴ്ചത്തെ വ്യാപാരത്തിനിടെ 42 ഓഹരികള്‍ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 39 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും കുറിച്ചു. സമാനമായി 57 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 50 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്.

അതുപോലെ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 9 എണ്ണവും നഷ്ടത്തോടെയാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. സമാനമായി എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി50-യുടെ ഭാഗമായ ഓഹരികളില്‍ 20 എണ്ണം നേട്ടത്തോടെയും 30 ഓഹരികള്‍ നഷ്ടത്തോടെയുമാണ് വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Banking Stocks Rally Helps To Manage Sensex And Nifty Ends Green Today As Well As Weekly

Banking Stocks Rally Helps To Manage Sensex And Nifty Ends Green Today As Well As Weekly. Read In Malayalam.

Story first published: Friday, October 21, 2022, 15:45 [IST]



Source link

Facebook Comments Box
error: Content is protected !!