T20 World Cup 2022: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തില്‍ ആര് നേടും?, പ്രിവ്യൂ, സാധ്യതാ 11

Spread the love
Thank you for reading this post, don't forget to subscribe!

മഴ ഭീഷണി

ഇന്ത്യ – പാക് പോരാട്ടത്തിന്റെ ആവേശം കെടുത്തി മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മെല്‍ബണില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരദിനമായ ഞായറാഴ്ച 95 ശതമാനവും മഴ സാധ്യത നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ-പാക് മത്സരം മുടങ്ങിപ്പോവാനും ഇരു ടീമും ഓരോ പോയിന്റുകള്‍ പങ്കിടാനുമുള്ള സാധ്യതയേറെയാണ്.

മെല്‍ബണിലെ പിച്ച് റിപ്പോര്‍ട്ടിലേക്ക് വന്നാല്‍ ബാറ്റിങ്ങിന് അനുകൂലമാണ്. റണ്ണൊഴുകുന്ന പിച്ചില്‍ ബൗണ്ടറികള്‍ വളരെ വലുതാണ്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കും. പേസര്‍മാര്‍ക്ക് സ്വാഭാവികമായ പേസും ബൗണ്‍സും പിച്ചിലുണ്ടാവും.

Also Read : T20 World Cup 2022: ഓസീസില്‍ ഒരു കാര്യം വെല്ലുവിളി, ബൗളര്‍മാരും സൂക്ഷിക്കണം- ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ ബാറ്റിങ് ശക്തം

ഇന്ത്യ ബാറ്റിങ് കരുത്തില്‍ വിശ്വസിച്ചാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം അടങ്ങുന്ന ഇന്ത്യയുടെ ബാറ്റിങ് നിര ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ളതാണ്. ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവരാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യകുമാറില്‍ ഇന്ത്യക്ക് പ്രതീക്ഷ. ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യയെ അല്‍പ്പം പിന്നോട്ടടിക്കുന്നത്.

ഇന്ത്യയുടെ ബൗളിങ് ആശങ്ക

ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനമാണ് അല്‍പ്പം ആശങ്കയുണ്ടാക്കുന്നത്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ എന്നിവരെല്ലാം പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യയുടെ ബൗളിങ് നിരയില്‍ വലിയ വിടവാണുണ്ടാക്കിയിരിക്കുന്നത്. നിലവില്‍ മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാമാണ് ഇന്ത്യയുടെ ബൗളിങ് നിരയിലുള്ളത്. സ്പിന്‍ നിരയില്‍ അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാമുണ്ട്. ഇവരുടെയെല്ലാം ഇക്കോണമിയാണ് അല്‍പ്പം പ്രശ്‌നം. റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യന്‍ നിരയില്‍ ബൗളര്‍മാരില്ലെന്നതാണ് പ്രശ്‌നം.

പാകിസ്താന്‍ അതി ശക്തര്‍

2021ലെ ടി20 ലോകകപ്പില്‍ സെമി കളിച്ച പാകിസ്താന് ഇത്തവണയും വിറപ്പിക്കാനുള്ള കരുത്തുണ്ട്. ബാറ്റിങ് നിരയില്‍ ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ഇരുവരേയും അമിതമായി ആശ്രയിക്കുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ മധ്യനിരയിലെ ആസിഫ് അലിയെപ്പോലെയുള്ള താരങ്ങളെ പൂര്‍ണ്ണമായും എഴുതിത്തള്ളാനാവില്ല.

പാകിസ്താന്റെ ബൗളിങ് നിരയാണ് ശക്തം. ഷഹീന്‍ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാക് പേസ് നിര അതി ശക്തം. നവാസ് അലിയും ഷദാബ് ഖാനും സ്പിന്‍ ഓള്‍റൗണ്ടര്‍മാരെന്ന നിലയിലും ടീമിന് കരുത്ത് പകരുന്നു. എന്തായാലും ഇന്ത്യയെ വിറപ്പിക്കാനുള്ള താരസമ്പത്ത് പാകിസ്താനുണ്ടെന്ന് തന്നെ പറയാം.

Also Read : T20 World Cup 2022: ഇന്ത്യക്കെതിരേ പാകിസ്താന്റെ പ്ലേയിങ് 11 എങ്ങനെ?, സാധ്യതാ 11 ഇതാ

സാധ്യതാ 11

ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്/റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ യുസ് വേന്ദ്ര ചഹാല്‍, ഹര്‍ഷല്‍ പട്ടേല്‍/ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി.

പാകിസ്താന്‍ – ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഷാന്‍ മസൂദ്, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, ആസിഫ് അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റഊഫ്, ഷഹീന്‍ അഫ്രീദിSource by [author_name]

Facebook Comments Box
error: Content is protected !!