അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 1,350 ശതമാനം നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയാണ് അഡ്വിക് കാപിറ്റല്‍. 2020-ല്‍ ഈ ഓഹരിയുടെ വില കേവലം 0.29 രൂപ മാത്രമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഓഹരി 4 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. ഒരുഘട്ടത്തില്‍ അഡ്വിക് കാപിറ്റല്‍ ഓഹരികള്‍ 6 രൂപ നിലവാരം മറികടന്ന് മുന്നേറിയിരുന്നെങ്കിലും തിരുത്തല്‍ നേരിട്ട് താഴേക്കിറങ്ങുകയായിരുന്നു.
ഇന്നു രാവിലെ 4.20 രൂപയിലായിരുന്നു അഡ്വിക് കാപിറ്റല്‍ ഓഹരിയിലെ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനവും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 22 ശതമാനം നേട്ടവും ഈ ഓഹരികള്‍ നല്‍കിയിട്ടുണ്ട്. അതേസമയം രണ്ട് വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് അഡ്വിക് കാപിറ്റല്‍ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 14.48 ലക്ഷമായി വര്‍ധിക്കുമായിരുന്നു. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 6.30 രൂപയും താഴ്ന്ന വില 1.97 രൂപയുമാണ്.
അഡ്വിക് കാപിറ്റല്‍
നിക്ഷേപം സ്വീകരിക്കാത്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് അഡ്വിക് കാപിറ്റല്‍. ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വിവിധതരം വായ്പ സേവനങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. 1985-ല്‍ ക്വിക് ക്രെഡിറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് കമ്പനിയുടെ പുനര്‍രൂപീകരണത്തിന്റെ ഭാഗമായി 2011-ല്‍ അഡ്വിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നും തുടര്‍ന്ന് 2017-ല്‍ അഡ്വിക് കാപിറ്റല്‍ (BSE : 539773) എന്നാക്കിയും പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
ഓഹരി വിശദാംശം
നിലവില്‍ അഡ്വിക് കാപിറ്റലിന്റെ വിപണി മൂല്യം 85 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 2.73 രൂപ നിരക്കിലും പിഇ അനുപാതം 55 മടങ്ങിലുമാണുള്ളത്. അഡ്വിക് കാപിറ്റലിന്റെ ആകെ ഓഹരികളില്‍ 8 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ബാക്കിയുള്ള ഓഹരികളില്‍ 1 ശതമാനം വിദേശ നിക്ഷേപകരുടേയും 91 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും പക്കലാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രമോട്ടറുടെ കൈവശമുള്ള ഓഹരികള്‍ ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ അഡ്വിക് കാപിറ്റല്‍ നേടിയ വരുമാനം 218 കോടിയും അറ്റാദായം 6 കോടിയുമാണ്.
നേട്ടവും കോട്ടവും
നേട്ടം:
- കഴിഞ്ഞ 5 വര്‍ഷമായി അഡ്വിക് കാപിറ്റല്‍ കമ്പനിയുടെ ലാഭത്തില്‍ 30 ശതമാനം സംയോജിത വളര്‍ച്ച രേഖപ്പെടുത്തുന്നു.
കോട്ടം:
- തുടര്‍ച്ചയായ സാമ്പത്തിക പാദങ്ങളില്‍ അഡ്വിക് കാപിറ്റല്‍ ലാഭത്തിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല.
- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രമോട്ടറുടെ ഓഹരി വിഹിതം 59 ശതമാനത്തില്‍ നിന്നും കേവലം 8 ശതമാനത്തിലേക്ക് ഇടിഞ്ഞു.
- ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ മാത്രം പ്രമോട്ടറുടെ ഓഹരി വിഹിതത്തില്‍ 30 ശതമാനം കുറവുണ്ടായി.
- കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായം 2 ശതമാനത്തില്‍ താഴെയാണ്.
ശ്രദ്ധിക്കുക
പെന്നി ഓഹരികളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്‍കാന്‍ സാധിക്കാം. അല്ലാത്തവ നഷ്ടത്തിലും കലാശിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.