‘കഴുത്തിലെ ഒരു ലോക്കറ്റ് കിട്ടിയാല്‍ കുടുംബം രക്ഷപ്പെടും’; മൂകാംബിക സന്ദർശിച്ച് എം.ജി ശ്രീകുമാറും ലേഖയും!

Spread the love


Thank you for reading this post, don't forget to subscribe!

താളവട്ടം, ചിത്രം, കിരീടം, ആര്യൻ, റാംജിറാവു സ്പീക്കിങ്, ഹിസ്ഹൈനസ് അബ്ദുള്ള, ഇന്ദ്രജാലം, ഗോഡ്ഫാദർ, ചമ്പക്കുളം തച്ചൻ, അദ്വൈതം, കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന ഒട്ടനവധി ഗാനങ്ങൾ ഈ അനുഗ്രഹീതഗായകൻ മലയാളക്കരക്ക് സമ്മാനിച്ചിട്ടുണ്ട്.

താണ്ഡവം, ചതുരംഗം, പെൺപട്ടണം, അറബീം ഒട്ടകോം പി മാധവൻ നായരും, കുഞ്ഞളിയൻ, കാഞ്ചീവരം, ഞാനും എന്റെ ഫാമിലിയും തുടങ്ങി ഒട്ടനവധി സിനിമകൾക്ക് എം.ജി ശ്രീകുമാർ ഈണം പകർന്നിട്ടുണ്ട്.

Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

എം.ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും മലയാളിക്ക് സുപരിചിതമായ മുഖമാണ്. ഭാര്യ എന്നതിലുപരി സുഹൃത്തും വഴികാട്ടിയുമെല്ലാമായി ലേഖ എപ്പോഴും ഒപ്പമുണ്ട്. സോഷ്യൽമീഡിയയിലും ലേഖ സജീവമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനലും ലേഖയ്ക്കുണ്ട്.

പ്രിയ ​ഗായകന്റെ വ്യക്തി ജീവിതം മലയാളികൾ അടുത്തറിഞ്ഞതും ലേഖയുടെ യുട്യൂബ് ചാനൽ വഴിയാണ്. ഇപ്പോഴിത എം.ജി ശ്രീകുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. ഭാര്യ ലേഖയ്ക്കൊപ്പം മുകാംബികയിൽ സന്ദർശനം നടത്തിയ ചിത്രങ്ങളാണ് ​ഗായകൻ പങ്കുവെച്ചത്.

മൂകാംബിക ദര്‍ശനമെന്ന ക്യാപ്ഷനോടെയായാണ് എംജി ശ്രീകുമാര്‍ ചിത്രം പങ്കിട്ടത്. ഉഡുപ്പിയിലും മുരുഡേശ്വറിലുമൊക്കെ എംജിയും ലേഖയും പോയിരുന്നു. ലേഖയും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യുഎസ് ട്രിപ്പിന് ശേഷമായാണ് ഇരുവരും മൂകാംബികയിലേക്കെത്തിയത്.

മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നേരത്തെ എം.ജി തുറന്നുപറഞ്ഞിരുന്നു. വര്‍ഷങ്ങളായുള്ള ലിവിങ് ടു​ഗതർ ജീവിതത്തിന് വിരാമമിട്ട് മൂകാംബികയില്‍ വെച്ചായിരുന്നു ലേഖയെ എം.ജി ശ്രീകുമാർ വിവാഹം ചെയ്തത്.

നിരവധി പേരായിരുന്നു ചിത്രത്തിന് കമന്റുകളുമായെത്തിയത്. വിമര്‍ശനങ്ങള്‍ക്കും ആശംസകള്‍ക്കുമെല്ലാം എംജി മറുപടിയേകിയിരുന്നു. ചിലർ വളരെ രസകരമായ ചില ചോദ്യങ്ങളും കമന്റുവഴി ചോദിച്ചിട്ടുണ്ട്.

‘കഴുത്തിലെ ഒരു ലോക്കറ്റ് കിട്ടിയാല്‍ മതി എന്റെ കുടുംബം രക്ഷപ്പെടുമെന്നായിരുന്നു’ ഒരാളുടെ കമന്റ്. ‘ബ്രദര്‍ ചെറിയ ഗ്രാംസ് ഗോള്‍ഡേയുള്ളൂ… തരാം’ എന്നായിരുന്നു എംജിയുടെ മറുപടി.

‘കഴുത്തില്‍ ഇഷ്ടം പോലെ ലോക്കറ്റുകള്‍ ഉണ്ടല്ലോ… ഭാരം തോന്നാറില്ലേ? ഓരോന്നിനും പൈനായിരത്തില്‍ കൂടുതല്‍ വില കാണില്ലേയെന്നായിരുന്നു’ വേറൊരാളുടെ ചോദ്യം. ‘എന്തിനാ… കുഞ്ഞേ ഭാരം ഞാന്‍ താങ്ങിക്കോളാമെന്നായിരുന്നു’ എംജിയുടെ മറുപടി.

‘പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് ടു​ഗെതര്‍ വലിയൊരു സാഹസം തന്നെയായിരുന്നു. ചെങ്ങന്നൂരില്‍ ഒരു ആയുര്‍വേദ ചികിത്സയ്ക്ക് പോയ സമയത്ത് ഒരു മാഗസിന് അഭിമുഖം കൊടുത്തിരുന്നു.’

‘വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഞങ്ങളുടെ മറുപടി. എംജി ശ്രീകുമാര്‍ വിവാഹിതനായി എന്നായിരുന്നു അന്ന് ആ മാഗസിനില്‍ വന്നതെന്നും അങ്ങനെയാണ് വിവാഹം പെട്ടന്ന് നടത്തിയതെന്നു’ എം.ജി ശ്രീകുമാർ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.Source link

Facebook Comments Box
error: Content is protected !!