ടിക്കറ്റെടുക്കാതെ യാത്ര; ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടി; യാത്രക്കാരന്റെ കരണത്തടിച്ച് KSRTC ഡ്രൈവർ

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കൊല്ലം: ടിക്കറ്റെടുക്കാതെ യാത്ര ചെയത് യാത്രക്കാരന്‌റെ കരണത്തടിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ. രണ്ടു ദിവസം മുൻപ് കൊല്ലം ഏഴുകോണിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി തവണ ടിക്കറ്റെടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടിട്ടും ഇയാൾ ടിക്കറ്റെടുക്കാൻ തയാറായിരുന്നില്ല.

ടിക്കറ്റെടുത്താൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്ന് പറഞ്ഞ് ബസ് നിർത്തിയപ്പോൾ കണ്ടക്ടർ കൈ തട്ടിമാറ്റിയ യാത്രക്കാരൻ പുറത്തേക്ക് ഓടി. എന്നാൽ നാട്ടുകാർ ഇയാളെ പിടികൂടി ബസിൻ‌റെ സമീപം തിരികെ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർ‌ടിസി ബസ് ഡ്രൈവര്‍‌ ഇയാളുടെ കരണത്തടിച്ചത്.

Also Read-കരണത്തടിച്ച് ASI, തിരിച്ചടിച്ച് സൈനികന്‍; കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങള്‍‌ പുറത്ത്

തർക്കത്തെ തുടർന്ന് നാട്ടുകാരും യാത്രക്കാരനായ യുവാവിനെ മർദിച്ചു. ഏഴുകോൺ പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ യാത്രക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇയാളെ വിട്ടയച്ചു. കെ.എസ്.ആർ.ടി.സി. ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താൽ 500 രൂപയാണ് പിഴ.

Published by:Jayesh Krishnan

First published:Source link

Facebook Comments Box
error: Content is protected !!