പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു; കമ്പനി അടിമുടി മാറും; ഈ പെന്നി സ്റ്റോക്ക് പറക്കുമോ?

Spread the love


Thank you for reading this post, don't forget to subscribe!

ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആധാരശിലായാകുന്നത് അവിടെ നടപ്പാക്കുന്ന വികസന പദ്ധതികളാണ്. അതിനാല്‍ മൂലധന വിനിയോഗം എങ്ങനെയാണ് കമ്പനിയെ മാറ്റിമറിക്കുകയെന്ന് മുന്‍കൂട്ടി കാണാനാകുന്നവര്‍ക്ക് അത്തരം ഓഹരിയിലെ ദീര്‍ഘകാലയളവിലെ നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിച്ചെടുക്കാനും സാധിക്കും. ഒരിടവേളയ്ക്കു ശേഷം വമ്പന്‍ വികസന പദ്ധതികളും പരിഷ്‌കാരങ്ങളും പ്രഖ്യാപിച്ച പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഫിലാടെക്സ് ഫാഷന്‍സ്

ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ഫിലാടെക്സ് ഫാഷന്‍സ് ലിമിറ്റഡ്. 1994-ല്‍ യൂണി-സോക്സ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിലായിരുന്നു ആരംഭം. തുണി കൊണ്ടുള്ള ചെറു കാലുറകളാണ് (സോക്ക്സ്) കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. 2006-ലാണ് കമ്പനിയുടെ പേര് ഫിലാടെക്സ് ഫാഷന്‍സ് എന്നായി മാറ്റിയത്. ഫിലാടെക്സ് ഫാഷന്‍സ് (BSE : 532022) കമ്പനിയുടെ നിലവിലെ വിപണി മൂല്യം 150 കോടി രൂപയാണ്. വെള്ളിയാഴ്ച 15.50 രൂപയിലായിരുന്നു ഫിലാടെക്‌സ് ഫാഷന്‍സ് ഓഹരിയുടെ ക്ലോസിങ്.

ഫിലാടെക്സ് ഫാഷന്‍സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 12.78 രൂപ നിരക്കിലാണ്. അതേസമയം ടെക്സ്‌റ്റൈല്‍സ് വിഭാഗത്തിലെ ഓഹരികളുടെ ശരാശരി അനുപാതം 7.73 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫിലാടെക്സ് ഫാഷന്‍സിന്റെ പിഇ അനുപാതം 51.67 മടങ്ങിലാണുള്ളത്. അതേസമയം ഫിലാടെക്സ് ഫാഷന്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം 6.24 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 4.18 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരമല്ല.

പുതിയ സംഭവ വികാസം

കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലാടെക്‌സ് ഫാഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ ഭാവി വികസന പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇതുപ്രകാരം വിവിധതരം കടപ്പത്രങ്ങള്‍, വിദേശ കറന്‍സിയിലുള്ള ഓഹരിയാക്കി മാറ്റാവുന്ന ബോണ്ട്/ സമാനമായ സെക്യൂരിറ്റീസ് എന്നീ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കുകയോ അല്ലെങ്കില്‍ 10 കോടി യുഎസ് ഡോളറില്‍ (ഏകദേശം 820 കോടി രൂപ) കവിയാത്ത സ്വകാര്യ മൂലധനം സ്വീകരിക്കുകയോ ചെയ്യാമെന്ന് കമ്പനി നേതൃത്വം ധാരണയിലെത്തി.

ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന അനുയോജ്യരായ മാര്‍ഗോപദേശകരേയും ധനകാര്യ സ്ഥാപനങ്ങളെയും കണ്ടെത്താനുള്ള ചുമതല കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്താനും ഫിലാടെക്‌സ് ഫാഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു.

Get Latest News alerts.

Allow Notifications

You have already subscribed

English summary

Small Cap Textile Company Announces Expansion Plans And Modernisation Will This Penny Stock Be Next Multibagger

Small Cap Textile Company Announces Expansion Plans And Modernisation Will This Penny Stock Be Next Multibagger. Read In Malayalam.

Story first published: Friday, October 21, 2022, 23:57 [IST]Source link

Facebook Comments Box
error: Content is protected !!