ഈ കള്ളന്‍ ആളൊരു വിരുതനാണ്…. മോഷണം ചോക്ലേറ്റും ബിസ്‌കറ്റും, പിടിക്കാനാവാതെ പോലീസ്

Spread the love


Ernakulam

oi-Vaisakhan MK

Google Oneindia Malayalam News

കൊച്ചി: കോതമംഗലത്ത് പുതിയൊരു കള്ളന്‍ പോലീസിന് തലവേദനയാവുന്നു. രാത്രിയില്‍ മിഠായി മോഷ്ടിക്കാനെത്തുന്ന കള്ളനാണ് പോലീസിന് പ്രശ്‌നക്കാരനായി മാറിയിരിക്കുന്നത്. ഇയാളെ പിടിക്കാനാവാതെ നട്ടം തിരിയുകയാണ്. പോലീസ്.

പോത്താനിക്കാടിലെ കടയില്‍ നിന്ന് തുടര്‍ച്ചയായി ചോക്ലേറ്റും ബിസ്‌കറ്റുമെല്ലാം മോഷണം പോകുന്നുണ്ട്. എന്നിട്ടും കള്ളനെ പിടിക്കാനായിട്ടില്ല. പന്ത്രണ്ടാം തിയതി രാത്രി മുന്‍വശത്തെ ഇരുമ്പ് ഗ്രില്ല് മുറിച്ചായിരുന്നു കള്ളന്‍ കടക്കുള്ളില്‍ കയറി. പണവും മിഠായികളും ആ വരവില്‍ കൊണ്ടുപോയത്.

ഈ കടയുടെ അടുത്തുള്ള പലചരക്ക് കടയുടെ ഷട്ടറിന്റെ താഴും തകര്‍ക്കാന്‍ ഈ കള്ളന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. പിന്നീട് മോഷണം അതേ കടയില്‍ നിന്ന് തന്നെയായിരുന്നു. ബുധനാഴ്ച്ച രാത്രി പന്ത്രണ്ടിന് ബെന്നി എന്നയാളുടെ കടയില്‍ നിന്ന് തന്നെ ചോക്ലേറ്റുകളും മിഠായികളുമാണ് മോഷണം പോയത്.

നേരത്തെ ഗ്രില്ല് മുറിച്ച് വെച്ചത് കൊണ്ട്, അതേ ഗ്രില്ലിലൂടെയാണ് വീണ്ടും കയറിയത്. സമീപത്തെ സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കള്ളനെ പിടിക്കാനായിട്ടില്ല. കുട്ടി മോഷ്ടാവാണെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടാണ് ചോക്ലേറ്റുകള്‍ മോഷ്ടിക്കുന്നത്.

അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത് പിടിച്ചു. പുതിയ തന്ത്രമാണ് സ്വര്‍ണക്കടത്തുകാര്‍ പയറ്റുന്നത്. സ്വര്‍ണ ദ്രാവകത്തില്‍ മുക്കിയ ടവലുകളാണ് പുതിയ മാര്‍ഗം. ഈ രീതി പയറ്റിയ തൃശൂര്‍ സ്വദേശി ഉദ്യോഗസ്ഥരുടെ പിടിയിലായത്. നനവുള്ള വസ്ത്രങ്ങള്‍ കസ്റ്റംസിന്റെ ബാഗ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് കുളിക്കാന്‍ ഉപയോഗിച്ച ടവല്‍ ആണെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് കുളിച്ച ശേഷം ഉണങ്ങാന്‍ കാത്തുനില്‍ക്കാതെ ടവല്‍ മടക്കി ബാഗില്‍ വെക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ കസ്റ്റംസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കള്ളം പൊളിയുകയായിരുന്നു.

ബാഗില്‍ നിന്ന് ഇത്തരത്തിലുള്ള അഞ്ച് ടവലുകളാണ് കിട്ടിയത്. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി അതില്‍ ടവല്‍ മുക്കി എടുക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവ നന്നായി പാക്ക് ചെയ്ത് പുതുതായി വാങ്ങിയതെന്ന രീതിയില്‍ ബാഗില്‍ ഒളിപ്പിക്കും. ഒറ്റനോട്ടത്തില്‍ ഇത് മനസ്സിലാവില്ല. സ്വര്‍ണ നിറത്തിലുള്ള ടവല്‍ ആണെന്നേ ആദ്യം നോക്കുമ്പോള്‍ തോന്നൂ.

ഇതില്‍ നനവ് കണ്ടതാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാന്‍ കാരണം. കുറഞ്ഞ അളവിലാണ് ഇതില്‍ സ്വര്‍ണമുള്ളത്. 3.12 കിലോഗ്രാം മാത്രമാണ് തൂക്കം. 20 ശതമാനം വരെ പരമാവധി സ്വര്‍ണം ഇതിലുണ്ടാവും. ഇത് ഒരു ടെസ്റ്റ് ആയിരിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

English summary

police struggling to finda a thief who stole chocolates and biscuits in kochi

Story first published: Saturday, October 22, 2022, 1:38 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!