‘ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു’; കെ.സുരേന്ദ്രനെതിരെ കാസർകോട് പോസ്റ്റർ‌

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കാസർകോട് പോസ്റ്റർ. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കറന്നന്തക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്ന് പോസ്റ്ററിൽ.

Also Read-കൈലാസതീര്‍ത്ഥാടകന് നല്‍കിയ ഉറപ്പ് പാലിച്ചില്ല; സ്വാമി സന്ദീപാനന്ദഗിരിക്ക് ഒരു ലക്ഷം രൂപ പിഴ

സുരേന്ദ്രന്‍ ഇന്ന് കുമ്പളയില്‍ എത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രചരിച്ചത്. കെ സുരേന്ദ്രന്റെ ചിത്രത്തിനൊപ്പം ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്.പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

Published by:Jayesh Krishnan

First published:Source link

Facebook Comments Box
error: Content is protected !!