കൊല്ലം കിളികൊല്ലൂരില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

Spread the love


  • Last Updated :
കൊല്ലം: കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച് ദക്ഷിണമേഖലാ ഐജി പി പ്രകാശ് ഉത്തരവിറക്കി. കിളികൊല്ലൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ ഉൾപ്പെടെ നാലു പേരെയാണ് സസ്പെൻഡ് ചെയ്തത്.

എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. യുവാക്കളെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവം വിവാദമായതോടെ നാല് പോലീസുകാരെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു.

Also Read-‘മികച്ച മാതൃക’; പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചതിൽ ആർക്കും പരാതിയില്ല; കോടതിയും അംഗീകരിച്ചു 

സൈനികനായ വിഷ്ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

Also Read-ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിളളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയും വിഷ്ണുമായി ഉണ്ടായ തർക്കമാണ് കള്ളക്കേസ് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

Published by:Jayesh Krishnan

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!