അഭിമുഖത്തിനിടെ ഭാര്യയെ വിളിച്ച് പാട്ട് പാടാന്‍ പറഞ്ഞ് ബാല; പാടില്ലെന്ന് എലിസബത്തും, ഡിവോഴ്‌സിനിടയിലെ വീഡിയോ

Spread the love


Thank you for reading this post, don't forget to subscribe!

Also Read: അച്ഛനെ വിവാഹം കഴിക്കാന്‍ ഇരുന്നതാണ്; പുരുഷ സങ്കല്‍പ്പം അത് അച്ഛന്‍ തന്നെയാണെന്ന് കല്‍പന, വാക്കുകള്‍ വൈറൽ

അഭിമുഖത്തിനിടെ എലിസബത്തുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. ‘അടുത്ത മാസമോ അടുത്ത വര്‍ഷമോ ഞാന്‍ ചിലപ്പോള്‍ എലിസബത്തുമായി വേര്‍പിരിഞ്ഞെന്ന് ഇരിക്കും. അത് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമല്ലേ? അതുപോലെ വര്‍ഷങ്ങളോളം ഞങ്ങള്‍ സ്‌നേഹിച്ച് ജീവിക്കുകയാണെങ്കിലും അത് ഞങ്ങളുടെ കാര്യമല്ലേ എന്നാണ് ബാല ചോദിക്കുന്നത്.

Also Read: പണം വാങ്ങി മലയാളത്തിലെ നടന്മാര്‍ എന്നെ ചതിച്ചു; എല്ലാവര്‍ക്കും അറിയാവുന്ന മുൻനിര താരങ്ങളാണ് അവരെന്ന് നടൻ ബാല

ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആരും സംശയിക്കാന്‍ പോലും പാടില്ല. അതിനുള്ള അധികാരം ആര്‍ക്കുമില്ല. ഞങ്ങള്‍ എങ്ങനെയും ആയിക്കോട്ടെ, ഞങ്ങള്‍ സ്‌നേഹിച്ച് ജീവിക്കും, പിണങ്ങി ജീവിക്കും, അതിലേക്ക് ആരും കയറി വരേണ്ടതില്ലെന്നാണ് നടന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ വിട്ടാല്‍ ഞങ്ങള്‍ രണ്ട് പേരും സുഖമായി ജീവിക്കുമെന്നും അത്ര മാത്രമേ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളഉവെന്നും നടന്‍ പറഞ്ഞു. ഇതിനിടയില്‍ ഭാര്യ എലിസബത്തിനെ ഫോണിലൂടെ വിളിക്കാന്‍ ബാല ശ്രമിച്ചിരുന്നു.

എലിസബത്ത് ഫോണ്‍ എടുക്കാതെ വന്നതോടെ ‘എലിസബത്തേ, നീ ഫോണ്‍ എടുത്തില്ലെങ്കില്‍ അടുത്തതായിട്ടും ഇവര്‍ കുറ്റം പറയുമെന്ന്’ ബാല പറയുന്നു. അത് പറയുന്നതിനുള്ളില്‍ എലിസബത്ത് നടനെ തിരിച്ച് വിളിച്ചു. ശേഷം അവതാരകനെ പരിചയപ്പെടുത്തി കൊടുത്ത ബാല നീയും ഞാനും പിണങ്ങിയോന്ന് ഇവര്‍ ചോദിക്കുകയാണെന്നും അതിനുള്ള മറുപടി നല്‍കാനും പറഞ്ഞു.

നമ്മള്‍ പിണങ്ങിയോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് എലിസബത്തിന്റെ മറുപടി. ഇതിനിടെ നീയൊരു പാട്ട് പാടൂ എന്ന് ബാല ഭാര്യയോട് ആവശ്യപ്പെടുകയാണ്. ‘ഞാന്‍ പാട്ടൊന്നും പാടില്ല, ആശുപത്രിയില്‍ തിരക്കിലാണെന്ന്’ എലിസബത്ത് പറയുന്നു.

നീ ഡോക്ടറാണെങ്കില്‍ ഞാനും ഡോ. ബാലയാണെന്ന് നടന്‍ പറഞ്ഞു. പാട്ട് പാടാന്‍ ബാല വീണ്ടും ആവശ്യപ്പെട്ടെങ്കിലും പാടില്ലെന്ന എലിസബത്ത് ഉറപ്പിച്ച് പറഞ്ഞു. ഇതോടെ നീ ഫോണ്‍ വെച്ചോ എന്നും നിന്നോട് ഞാന്‍ പിണങ്ങിയെന്നുമൊക്കെ ബാല പറയുന്നു. നീ ഭക്ഷണം കഴിച്ചോ, എന്തായാലും പിന്നീട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് നടന്‍ ഫോണ്‍ കട്ട് ചെയ്യുന്നു. ഭാര്യയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്ന് കാണിക്കാനാണ് ബാല ഭാര്യയെ വിളിച്ച് സംസാരിച്ചത്.

അതേ സമയം ബാലയും എലിസബത്തും പിണങ്ങി പിരിഞ്ഞെന്ന് കേട്ടപ്പോള്‍ അങ്ങനെ ഉണ്ടാവല്ലേ എന്ന് ഞാന്‍ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്നെന്ന് പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്. അവരുടെ ഇടയില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും രണ്ടുപേരും ഇപ്പോഴും സ്‌നേഹത്തോടെ ജീവിക്കുന്നു എന്നുമറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്. ഇത്തവണ അമൃത സ്‌കോര്‍ ചെയ്തല്ലോന്ന് മറ്റുള്ളവരും പറയുന്നു.Source link

Facebook Comments Box
error: Content is protected !!