12ാമത്തെ വയസിലാണ് ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. കുടുംബത്തിലെ അവസ്ഥ അത്ര നല്ലതായിരുന്നില്ലെന്നുമാണ് കലാ മാസ്റ്റര്‍ പറയുന്നു. കൊറിയോഗ്രാഫറായ ഗിരിജ മാസ്റ്റര്‍ തന്റെ സഹോദരിയാണെന്നും അവരുടെ ഭര്‍ത്താവാണ് രഘു മാസ്റ്റര്‍ എന്നും അതിനാല്‍ നേരത്തെ തന്നെ അവരെ എല്ലാവരും അറിയാമായിരുന്നുവെന്നും താരം പറയുന്നു. അഞ്ചാം വയസിലാണ് കല മാസ്റ്റര്‍ ഭരതനാട്യം പഠിക്കുന്നത്. പിന്നാലെ താന്‍ സിനിമയിലെത്തിയതിനെക്കുറിച്ചും കലാ മാസ്റ്റര്‍ മനസ് തുറക്കുന്നുണ്ട്.
സ്‌കൂള്‍ വെക്കേഷന്‍ സമയത്തായിരുന്നു സിനിമയിലേക്ക് വന്നത്. കുളു മണാലിയില്‍ വെച്ചായിരുന്നു ഷൂട്ട്. പക്ഷെ തിരിച്ചുവരുന്നതിനിടയില്‍ ബസ് ആക്സിഡന്റായി. അപകടത്തില്‍ കൈയ്യിലും കാലിലുമൊക്കെ പരുക്കായി. പരുക്ക് കാരണം കാലിന്റെ സ്വാധീനം നഷ്ടമായേക്കുമെന്ന് വരെ ഡോക്ടര്‍മാര്‍ അന്ന് കലയുടെ കുടുംബത്തോട് പറഞ്ഞിരുന്നു. പക്ഷെ നാട്ടിലേക്ക് തിരിച്ചുവന്നതിന് ശേഷം കാല്‍ ശരിയായി.
ചെറിയ കുട്ടിയല്ലേ ഡാന്‍സൊക്കെ ചെയ്യാനാവുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത് എന്നു കല ഓര്‍ക്കുന്നു. എല്ലാം പഠിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഡാന്‍സിന് പുറമെ ഗ്രൂപ്പ് സോംഗും ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സിനിമയില്‍ അസിസ്റ്റന്റായപ്പോള്‍ എല്ലാത്തിലും ആക്ടീവായിരുന്നുവെന്ന് പറയുന്ന കലാ മാസ്റ്റര്‍ പറയുന്നത്, എന്റെ ജീവിതവും ഹൃദയവുമെല്ലാം ഡാന്‍സ്് ആണെന്നാണ്.
ഗുരുവായൂരപ്പാ എന്ന പാട്ടിനായിരുന്നു കലാ മാസ്റ്റര്‍ ആദ്യമായി ചുവടൊരുക്കിയത്. മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയിലെ നൃത്തമൊരുക്കിയതും കലയായിരുന്നു. പക്ഷെ തുടക്കം മുതലേ നെഗറ്റീവ് കമന്റുകളായിരുന്നു ചന്ദ്രമുഖി ചെയ്യുമ്പോള്‍ താന്‍ കേട്ടതെന്നാണ് കല പറയുന്നത്. ചിത്രത്തിലെ നായികയായ ജ്യോതികയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സറിയില്ലായിരുന്നു. ഒരുക്കേണ്ടിയിരുന്നതാകട്ടെ രാരാ പാട്ടും. ഇതെന്താണ് കലാ മാസ്റ്റര്‍ ജ്യോതികയ്ക്കായി ഇങ്ങനെ ചെയ്യുന്നത്. ഇത്രയും ടഫ് മൂവ്മെന്‍സോ എന്നായിരുന്നു ജ്യോതിക ചോദിച്ചതെന്നും കല മാസ്റ്റര്‍ ഓര്‍ക്കുന്നു.
എന്നാല്‍ റിഹേഴ്സല്‍ ചെയ്യണ്ട, നമുക്ക് ടേക്കിലേക്ക് പോവാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അത് ചെയ്തതെന്നും ഒടുവില്‍ പൂര്‍ത്തിയായ ശേഷം താന്‍ ജോയ്ക്കും ജോ തനിക്കും സമ്മാനം തന്നിരുന്നു എന്നും കലാ മാസ്റ്റര്‍ പറയുന്നുണ്ട്. മലയാള സിനിമയെക്കുറിച്ചും കലാ മാസ്റ്റര്‍ മനസ് തുറക്കുന്നുണ്ട്. പൊതുവെ കംപോസിംഗിന് ഒരാഴ്ച മുന്നായി സോംഗ് കിട്ടാറുണ്ട്. പക്ഷെ കേരളത്തില്‍ നിന്നും കിട്ടാറില്ല എന്നാണ് കല പറയുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ത്തന്നെ ഞാന്‍ ചെയ്യും എന്നും അവര്‍ പറയുന്നു.
മലയാളത്തിലെ സംവിധായകരെല്ലാമായി ഞാന്‍ കംഫര്‍ട്ടാണ് എന്നാണ് അവര്‍ പറയുന്നത്. മേഘത്തില്‍ ഡാന്‍സ് അറിയാത്ത മമ്മൂട്ടിയേയും ശ്രീനിവാസനേയും ഡാന്‍സ് ചെയ്യിപ്പിച്ച ഓര്‍മ്മയും അവര്‍ പങ്കുവെക്കുന്നുണ്ട്. എനിക്ക് ഡാന്‍സറിയില്ലെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ഇതെന്തൊരു സ്റ്റെപ്പാണെന്നൊക്കെയായിരുന്നു ചോദിച്ചത് എന്നാണ് കലാ മാസ്റ്റര്‍ പറയുന്നത്. പാട്ടിലെ മമ്മൂട്ടിയുടെ സ്‌റ്റെപ്പ് പിന്നീട് വന്‍ ഹിറ്റായി മാറിയിരുന്നു. അതേസമയം മമ്മൂക്കയ്ക്ക് ആ സ്റ്റെപ്പ് കൊടുത്തത് ഞാനാണെന്നുമാണ് കലാ മാസ്റ്റര്‍ പറയുന്നത്. ഇത് കാലൊക്കെ പൊക്കുന്നതല്ലേ, വേണ്ടെന്നൊക്കെ പറഞ്ഞെങ്കിലും മമ്മൂക്ക അത് മനോഹരമായി ചെയ്തിരുന്നുവെന്നും കല മാസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.