മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ട് വീണ്ടും; സസ്‌പെന്‍സും ട്വിസ്റ്റും നിറച്ച് മോണ്‍സ്റ്റര്‍

Spread the love


Thank you for reading this post, don't forget to subscribe!

ഒരു കുടുംബത്തില്‍ നിന്നുമാണ് മോണ്‍സ്റ്റര്‍ തുടങ്ങുന്നത്. പിന്നാലെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കെത്തുന്ന ലക്കി സിംഗ് എന്ന കഥാപാത്രത്തിലൂടെ സിനിമയുടെ കഥ ആരംഭിക്കുകയാണ്. ഷീടാക്‌സി ഡ്രൈവറായ ഭാമിനിയുടെ ജീവിതത്തിലേക്ക് അവിചാരിതമായി ഇയാള്‍ നടത്തുന്ന ഇടപെടലുകളും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും പ്രേക്ഷകരേയും സിനിമയേയും മുന്നോട്ട് നയിക്കുകയാണ്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രത്തിന്റെ ഒഴുക്ക് കിടക്കുന്നത്. ഒട്ടേറെ സസ്‌പെന്‍സും സര്‍പ്രൈസുമായ എലമെന്റുകളും നിറഞ്ഞതാണ് സിനിമ. അതിനാല്‍ കഥയിലേക്ക് കൂടുതല്‍ കടക്കുന്നില്ല.

Also Read: സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ മക്കൾ ഒരു വീട്ടിൽ കഴിഞ്ഞേനെ; തനിക്കത് പറയാൻ പേടി ആണെന്ന് മല്ലിക

തുടക്കം മുതല്‍ അവസാനം വരെ കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോയാണ് മോണ്‍സ്റ്റര്‍. ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രം മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. ആരാണിയാള്‍, എന്തിനാണിയാളുടെ വരവ് എന്നൊക്കെയുള്ള ദുരൂഹതകള്‍ നല്‍കിക്കൊണ്ടാണ് ഒന്നാം പാതി അവസാനിക്കുന്നത്. പക്ഷെ അവിടെ നിന്നും രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് തീര്‍ത്തും പ്രവചനാതീതമായ കാര്യങ്ങളാണ്. മലയാളത്തിന്റെ മുഖ്യധാരാ സിനിമകളില്‍ ഇതുപോലൊരു പ്രമേയം തന്നെ അപൂര്‍വ്വമായൊരു കാഴ്ചയാണ്.

ഭാമിനി എന്ന ഷീ ടാക്‌സി ഡ്രൈവറായി ശ്രദ്ധേയ പ്രകടനമാണ് ഹണി റോസ് നടത്തിയിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ഒപ്പം ഹണിയുടെ ഭര്‍ത്താവായി സുദേവ് നായരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

മുമ്പ് പറഞ്ഞത് പോലെ വൈശാഖ് എന്ന സംവിധായകന്‍ തന്റെ കരിയറില്‍ തന്നെ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു ചിത്രമാണ് മോണ്‍സ്റ്റര്‍. വൈശാഖിനെ പോലെ തന്നെ രചയിതാവ് ഉദയ കൃഷ്ണയും തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതിന് മുകളിലാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തില്‍ അധികം ചര്‍ച്ചചെയ്തിട്ടില്ലാത്ത പ്രമേയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ സാമൂഹിക പ്രസക്തിയും വളരെ പ്രധാനപ്പെട്ടതാണ്.

കഥ പറച്ചിലിലും കഥാപാത്ര സൃഷ്ടിയിലുമുള്ള പുതുമ സിനിമയുടെ പ്ലസാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങി കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കും അവരുടെ മാനസികാവസ്ഥകളിലേക്കും രഹസ്യങ്ങളിലേക്കും കടക്കുന്നൊരു ത്രില്ലറാണ് ചിത്രം. ഇന്റര്‍വെല്‍ ട്വിസ്റ്റോടെയാണ് യഥാര്‍ത്ഥ്തില്‍ ചിത്രം അതിന്റെ ട്രാക്കിലേക്ക് കയറുകയാണ്. രണ്ടാം പാതിയില്‍ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും ഒന്നിന് പിറകെ ഒന്നായി എത്തുന്നു. ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ കിടിലന്‍ ആക്ഷനും സസ്‌പെന്‍സുമൊക്കെയായി ചിത്രം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിലേക്ക് എത്തുകയാണ്. അവസാന 20 മിനിറ്റാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയന്റെന്ന് പറയാം.

വൈശാഖ് എന്ന സംവിധായകന്റെ മേക്കിംഗും മോഹന്‍ലാല്‍. ഹണി റോസ് എന്നിവരുടെ പ്രകടനുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. മറ്റ് വേഷങ്ങളിലെത്തിയ സുദേവ് നായര്‍, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാര്‍, ജോണി ആന്റണി, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാല്‍, അഞ്ജലി നായര്‍, രാഹുല്‍ രാജഗോപാല്‍ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ചെറിയ ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പക്ഷെ അത് മറന്നു പോകുന്ന തരത്തിലാണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സാങ്കേതിക വശങ്ങളും ഏറെ നിലവാരം.

സതീഷ് കുറുപ്പൊരുക്കിയ മികച്ച ദൃശ്യങ്ങളും ഷമീര്‍ മുഹമ്മദിന്റെ ചടുലമായ എഡിറ്റിങ്ങും എടുത്തു പറയേണ്ടതാണ്. ചിത്രത്തിന്റെ ത്രില്ലര്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ ഇവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്ലൈമാക്‌സ് ഭാഗങ്ങളില്‍ സ്റ്റണ്ട് സില്‍വയൊരുക്കിയ ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ മികച്ചു നില്‍ക്കുന്നതാണ്. ദീപക് ദേവ് ഈണം നല്‍കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. മാസ് സിനിമ പ്രതീക്ഷിച്ചുപോയവര്‍ക്ക് മോഹന്‍ലാല്‍-വൈശാഖ് – ഉദയ കൃഷ്ണ കൂട്ടുകെട്ട് നല്‍കുന്നത് സാമൂഹിക പ്രസക്തിയുള്ളൊരു വിഷയവും അസാധാരണവുമായൊരു മികച്ചൊരു ത്രില്ലര്‍ അനുഭവവുമാണ്.



Source link

Facebook Comments Box
error: Content is protected !!