‘ഏകാന്തതയുടെ അപാരതീരം’; മലയാളികളെ വിസ്മയിപ്പിച്ച ആ ഗാനം വീണ്ടും; നീലവെളിച്ചത്തിലെ പുതിയഗാനം പുറത്തിറങ്ങി

Spread the love


Thank you for reading this post, don't forget to subscribe!
സിനിമാരംഗം

Promotions

oi-Abhinand Chandran

|

കൊച്ചി: മലയാളത്തിന്റെ പ്രിയസാഹിത്യക്കാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ പുനരാവിഷ്‌ക്കരിക്കുന്ന നീലവെളിച്ചം എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മലയാളികളെ വിസ്മയിപ്പിച്ച ‘ഏകാന്തതയുടെ അപാരതീരം’ എന്ന അനശ്വരഗാനമാണ് പുതിയ രൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

എം.എസ് ബാബുരാജ് ഈണം പകര്‍ന്ന് പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വരികളെഴുതി കമുകറ പുരുഷോത്തമന്‍ ആലപിച്ച ഈ അനശ്വരഗാനത്തിന്റെ പുതിയ പതിപ്പ് ഷഹബാസ് അമനാണ് ആലപിച്ചിരിക്കുന്നത്.

ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. മധു പോള്‍ ആണ് കീബോര്‍ഡ്, സാരംഗി മനോമണി. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്.സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Neelavelicham Movie New Song Ekanthathayude Mahatheeram Out

Story first published: Tuesday, February 14, 2023, 17:32 [IST]



Source link

Facebook Comments Box
error: Content is protected !!