ചുവന്നമണ്ണില്‍ സ്കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

Spread the love


തൃശ്ശൂർ   പട്ടിക്കാട്: ചുവന്നമണ്ണ് ബിവറേജിന് മുന്നില്‍ പട്ടിക്കാട് ഗവണ്‍മെന്‍റ് സ്കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാന്‍ അപകടത്തില്‍പ്പെട്ടു

വാഹനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.15 നാണ് അപകടം ഉണ്ടായത്. വഴുക്കുംപാറ, പൂവഞ്ചിറ എന്നീ പ്രദേശങ്ങളില്‍ വിദ്യാര്‍ഥികളെ ഇറക്കി മടങ്ങി വരികയായിരുന്നു വാഹനം. 

ഇതിനിടെ ചുവന്നമണ്ണ് ബിവറേജില്‍ നിന്നും മദ്യം വാങ്ങി പുറത്തിറങ്ങിയ ഇരുചക്രവാഹന യാത്രക്കാര്‍ വാനിന് കുറുകെ ചാടുകയായിരുന്നു.ഇരുചക്രവാഹനത്തെ രക്ഷിക്കാന്‍ വാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയുമായിരുന്നു. സര്‍വീസ് റോഡിലാണ് വാഹനം മറിഞ്ഞത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!