ചില്ലറ പോറലും ഉരസലും ഉണ്ടായെങ്കിലും കണ്‍ട്രോള്‍ അവളുടെ കൈയ്യിലായിരുന്നു; ഭാര്യ ലീനയെ കുറിച്ച് ലാല്‍ ജോസ്

Spread the love


Thank you for reading this post, don't forget to subscribe!

സംവിധായകന്‍ ലാല്‍ ജോസും ഭാര്യ ലീനയും ചേര്‍ന്ന് അവരുടെ മുപ്പത്തിയൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 1992 ഫെബ്രുവരി 16 നായിരുന്നു വിവാഹം നടക്കുന്നത്. അക്കാലത്ത് സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനായി നടക്കുകയാണ് ലാല്‍ ജോസ്. താനൊരു സംവിധായകനാവുമോ എന്ന് പോലും ഉറപ്പില്ലാത്ത കാലത്താണ് ലീനയെ വിവാഹം കഴിക്കുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ലാല്‍ തുറന്ന് പറഞ്ഞിരുന്നു.

Also Read: സ്ത്രീ വിഷയം കാരണം പ്രശ്‌നം ഉണ്ടായിട്ടില്ല; പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ശ്രീവിദ്യയും രാഹുലും

വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ചില രസകരമായ ചിത്രങ്ങളാണ് സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്. വിവാഹ ദിവസം അതേ വേഷത്തില്‍ കരിക്ക് കുടിക്കുന്നതും ലീനയുടെ കൂടെ നില്‍ക്കുന്നതുമായ പഴയതും ഇപ്പോഴത്തെ പുതിയ ഫോട്ടോസായിരുന്നു ലാല്‍ ജോസ് പങ്കുവെച്ചത്. ചിത്രങ്ങളില്‍ താടിയൊന്നുമില്ലാതെ മെലിഞ്ഞ് സുന്ദരനായി നില്‍ക്കുകയാണ് ലാല്‍. അതേ സമയം ലീനയെ പുകഴത്തി പറഞ്ഞാണ് വിവാഹ നാളുകളെ കുറിച്ച് സംവിധായകന്‍ ഓര്‍മ്മിക്കുന്നത്.

‘അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കണ്‍ട്രോള്‍ അവളുടെ കയ്യിലായതിനാല്‍ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളര്‍ കോസ്റ്റര്‍ രസത്തോടെ ഞങ്ങള്‍ റൈഡ് തുടരുന്നു. ലീനാ… വിവാഹ വാര്‍ഷികാശംസകള്‍, എന്നെ സഹിക്കുന്നതിന് നന്ദി’, എന്നുമാണ് ലാല്‍ ജോസ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

കല്യാണം പോലും വേണ്ടെന്ന് വിചാരിച്ച് ജീവിച്ചിരുന്ന ആളായിരുന്നു താനെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞിരുന്നു. പെണ്ണ് കാണാന്‍ പോയപ്പോള്‍ പറഞ്ഞ ഒരൊറ്റ ഡയലോഗില്‍ ലീന വീഴുകയായിരുന്നു. അങ്ങനെയാണ് അവള്‍ തന്റെ ജീവിതസഖിയായി വന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ‘തന്റെ ജീവിതം യാത്രകളും സിനിമയും മാത്രമുള്ളതാവണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു. അതാണ് വിവാഹത്തോട് താല്‍പര്യമില്ലാതെ പോയത്.

അങ്ങനെയൊക്കെ പറഞ്ഞിട്ടും എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ആദ്യം വിവാഹം കഴിച്ച ആളു ഞാനായിരുന്നുവെന്നാണ്’ ലാല്‍ ജോസ് മുന്‍പ് പറഞ്ഞത്. എന്റെ അമ്മയുടെ വിദ്യാര്‍ഥിയും അപ്പന്റെ സുഹൃത്തിന്റെ മകളുമായിരുന്നു ലീന. ഇരുമാതാപിതാക്കളും തമ്മില്‍ ആലോചിച്ചാണ് വിവാഹം നടക്കുന്നത്. അന്ന് വാര്‍ഷിക വരുമാനം ആറായിരം രൂപയുള്ള അസിസ്റ്റന്റ് ഡയറക്ടറാണ് ഞാന്‍. അങ്ങനെ ഒരാള്‍ക്ക് പെണ്ണ് കിട്ടുക ബുദ്ധിമുട്ടാണ്.

‘പത്തഞ്ഞൂറ് അസിസ്റ്റന്റ് ഡയറക്ടറുമാരുള്ള സിനിമയില്‍ അഞ്ചോ പത്തോ പേരാണ് സംവിധായകരാവുന്നത്. അവരില്‍ ഒരാളായിരിക്കും ദീര്‍ഘകാലം സിനിമയില്‍ നിലനില്‍ക്കുക. ഒരു അരിപ്പ വച്ചിട്ടാണ് അതൊക്കെ അളന്ന് നോക്കുന്നത്.

പിന്നെ കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയി കഴിഞ്ഞാല്‍ നീയും മക്കളും പട്ടിണി കിടക്കില്ലെന്ന ഉറപ്പ് മാത്രമേ തനിക്കുള്ളു’ എന്നാണ് പെണ്ണ് കാണാന്‍ പോയപ്പോള്‍ പറഞ്ഞത്. എന്റെ വാക്ക് കേട്ട് അവള്‍ കരുതി മണ്ണ് കിളച്ചിട്ടാണെങ്കിലും അവരെ നോക്കുമെന്ന് പറഞ്ഞതാണെന്ന്’, അങ്ങനെയാണ് ലീന വിവാഹത്തിന് സമ്മതിച്ചതെന്നാണ് ലാല്‍ ജോസ് പറയുന്നത്.



Source link

Facebook Comments Box
error: Content is protected !!