IND vs AUS: ഏഴഴകോട് ജഡ്ഡു! അശ്വിനും കസറി, ഓസീസിനെ തകര്‍ത്ത് ഇന്ത്യന്‍ പടയോട്ടം

Spread the love
Thank you for reading this post, don't forget to subscribe!

ഓസീസിന് ചാമ്പലാക്കി ജഡേജ

ഒരു വിക്കറ്റിന് 61 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് മൂന്നാം ദിനം നേരിട്ടത്. 61ന് 1 എന്ന നിലയില്‍ നിന്ന് 115 ന് ഓള്‍ഔട്ട് എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു.

ട്രവിസ് ഹെഡ് (43), മാര്‍നസ് ലബ്യുഷെയ്ന്‍ (35) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഉസ്മാന്‍ ഖ്വാജ (6), സ്റ്റീവ് സ്മിത്ത് (9), മാറ്റ് റിന്‍ഷോ (2), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (0), അലക്‌സ് ക്യാരി (7), പാറ്റ് കമ്മിന്‍സ് (0), നതാന്‍ ലിയോണ്‍ (8), മാത്യു കൂനെമാന്‍ (0) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ഏഴ് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ അന്തകനായത്. 12.1 ഓവറില്‍ 2 മെയ്ഡനടക്കം 42 റണ്‍സ് വഴങ്ങിയാണ് ജഡേജയുടെ ഏഴ് വിക്കറ്റ് പ്രകടനം. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുമായി ജഡേജക്ക് മികച്ച പിന്തുണ നല്‍കി.

Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ്

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 263 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് അടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ഉസ്മാന്‍ ഖ്വാജ (81), പീറ്റന്‍ ഹാന്‍ഡ്‌സ്‌കോംപ് (72) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.

ഡേവിഡ് വാര്‍ണര്‍ (15), മാര്‍നസ് ലബ്യുഷെയ്ന്‍ (18), സ്റ്റീവ് സ്മിത്ത് (0), ട്രവിസ് ഹെഡ് (12), അലക്‌സ് ക്യാരി (0), പാറ്റ് കമ്മിന്‍സ് (33), ടോഡ് മര്‍ഫി (0), നതാന്‍ ലിയോണ്‍ (10), മാത്യു കൂനെമാന്‍ (6) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും പങ്കിട്ടു.

Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്

ഓസ്‌ട്രേലിയയുടെ 263 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ തീര്‍ത്തും നിരാശപ്പെടുത്തി. രോഹിത് ശര്‍മ (32) ഭേദപ്പെട്ട് നിന്നെങ്കിലും കെ എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പുജാര (0), ശ്രേയസ് അയ്യര്‍ (4), കെ എസ് ഭരത് (6) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വിരാട് കോലി (44), രവീന്ദ്ര ജഡേജ (26) എന്നിവര്‍ ഭേദപ്പെട്ട സ്‌കോര്‍ മാത്രമാണ് നേടിയത്.

അക്ഷര്‍ പട്ടേലിന്റെ (74) ബാറ്റിങ്ങാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ആര്‍ അശ്വിനും (37) ജഡേജയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ സൃഷ്ടിച്ച 114 റണ്‍സ് കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് വലിയ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു.

ഓസീസിനായി നതാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റും മാത്യു കൂനെമാനും ടോഡ് മര്‍ഫിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റുമാണ് നേടിയത്.



Source by [author_name]

Facebook Comments Box
error: Content is protected !!