Crime News: വ്യാജ ഹാൾമാർക്കിങ് പതിപ്പിച്ച 118 പവന്റെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി: വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു.  ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയിലെ തിരു-കൊച്ചി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് 48 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്.  കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ശിക്ഷ ലഭിക്കുന്ന കേസാണിത്. 

Also Read: യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

ഉപഭോക്താക്കൾ ആഭരണങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുടെ എല്ലാ വിശദാംശങ്ങളും ബിഐഎസ് കെയര്‍ എന്ന മൊബൈല്‍ ആപ്പ് വഴി പരിശോധിക്കണമെന്നും ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആപ്പ് വഴി ബിഐഎസിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ഹാള്‍മാര്‍ക്കിങ് തിരിച്ചറിയലിനുളള എച്ച്‌യുഐഡി നമ്പറില്ലാത്ത സ്വരണാഭരണങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കാനാവില്ലെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ പഴയ നാല് മുദ്ര ഹാള്‍മാര്‍ക്കിങ് ഉളള ആഭരണങ്ങളുടെ വില്‍പ്പന അനുവദിക്കില്ല അതിനു പകരം ആറക്ക എച്ച്‌യുഐഡി നമ്പറാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Also Read: Surya Gochar 2023: വെറും 6 ദിവസം… ഈ 3 രാശിക്കാർക്ക് ധനത്തിന്റെ പെരുമഴ, സൂര്യ വ്യാഴ സംഗമം കോടിപതിയാക്കും!

ഇത് രണ്ടു ഗ്രാമില്‍ താഴെയുളള ആഭരണങ്ങള്‍ക്ക് ബാധകമല്ല. ഇതുമായി ബന്ധപ്പെട്ട പുതിയ വിഞ്ജാപനങ്ങളൊന്നും പുറത്തുവന്നില്ല. രണ്ട് തരം ഹാള്‍മാര്‍ക്കിങ്ങും തമ്മില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് കേന്ദ്രം അറിയിച്ചു. പഴയ ഹാള്‍മാര്‍ക്കിങ് ആഭരണങ്ങളില്‍ മാര്‍ച്ച് 31ന് അകം എച്ച്‌യുഐഡി നമ്പര്‍ പതിപ്പിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Fake Currency Note: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ 

കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫീസറായ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് കള്ളി വെളിച്ചതായത്.  ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

ചോദ്യം ചെയ്യലിലും കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല. ജിഷയുമായി പരിചയമുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. ഇത് കള്ളനോട്ടുകളാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  ആലപ്പുഴയിലെ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്കാണ് ജിഷ താമസിക്കുന്നത്.   ഇതിനിടയിൽ ജിഷ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 





Source link

Facebook Comments Box
error: Content is protected !!