മുലക്കച്ച ധരിക്കണമെന്നുണ്ടെങ്കിൽ അത് ധരിക്കണം; ഇറുകിയ ജീൻസും ജാക്കറ്റും ഇവിടത്തെ വസ്ത്രമല്ല; അഭയ ഹിരൺമയി

Spread the love


Thank you for reading this post, don't forget to subscribe!

വിദേശ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്കനുസരിച്ചാണ് ജാക്കറ്റും ഇറുകിയ ജീൻസുമെന്നും അത് നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നും ​അഭയ അഭിപ്രായപ്പെട്ടു.

Feature

oi-Abhinand Chandran

|

സോഷ്യൽ മീഡിയയിൽ ഇന്ന് സജീവ സാന്നിധ്യമാണ് ​ഗായിക അഭയ ഹിരൺമയി. സം​ഗീത കരിയറിനപ്പുറം ​അഭയ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധ നേടാറുണ്ട്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ അഭയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

‘സോഷ്യൽ മീഡിയയിൽ എല്ലാ ദിവസവും എന്തെങ്കിലും മെസേജ് വരും. ഐ ലവ് യു ചേച്ചി, കല്യാണം കഴിക്കണം, അഭയ ഫ്രീയാണോ കോഫി ഡേറ്റിന് വരുമോ എന്നൊക്കെ ചോദിച്ച്. കാണുമ്പോൾ‌ എനിക്ക് സന്തോഷമാണ് വരാറ്. കാരണം പല തരത്തിലാണ് പലരും നമ്മളെ അം​ഗീകരിക്കുന്നത്’

Also Read: ആ സമയത്ത് നടിയാണെന്നതൊക്കെ ഞാൻ അങ്ങോട്ട് മറക്കും; ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും ടെൻഷനായിരുന്നു!, നവ്യ നായർ

‘വൃത്തികെട്ട മെസേജുകളും വരാറുണ്ട്. അതും നമ്മളെ അം​ഗീകരിക്കൽ തന്നെയാണ്. അല്ലാതെ എടാ നീയിങ്ങനെ മേസേജയച്ചല്ലേ എന്നൊന്നും പറഞ്ഞ് മെനക്കെടാൻ പോവരുത്. നമ്മളിലെ എന്തോ ക്വാളിറ്റി കണ്ടാണ് അവർ വന്നിരിക്കുന്നത്. അതിനെ അതിന്റേ ലാഘവത്തോടെ നോക്കി ചിരിച്ച് വിടുക എന്നല്ലാതെ അതിനൊന്നും മറുപടി കൊടുക്കരുത്’

‘പോസ്റ്റുകളിൽ വളരെ മോശമായ കമന്റുകളും വരും. ചില സമയത്ത് അതിനുത്തരം പറയും. മൂഡ് അനുസരിച്ചാണ്. ചില സമയത്ത് ഉത്തരം പറയില്ല. കാരണം ചിലർ അറ്റൻഷന് വേണ്ടിയാണ് കമന്റ് ചെയ്യുന്നത്. നമ്മൾ പ്രതികരിച്ചാൽ അവർ പേഴ്സണൽ മെസേജിൽ വന്ന് നിങ്ങളുടെ ശ്രദ്ധ കിട്ടിയല്ലോ എനിക്ക് വളരെ സന്തോഷം, പിന്നെന്തുണ്ട് അഭയാ വിശേഷമെന്ന് ചോദിക്കും. ആളുകൾ വളരെ ഇന്റരസ്റ്റിം​ഗ് ആണ്’

‘കൺവെൻഷനലാണ് ഇവിടത്തെ ‍ഡ്രസിം​ഗ് സെൻസ്. അപ്പുറത്തെ വീട്ടിലെ ചേച്ചി സൽവാറിടാൻ തുടങ്ങി അത് കൊണ്ട് നമ്മളും തുടങ്ങി. ആദ്യ കാലത്ത് മാന്യമല്ലാത്ത ഡ്രസായിരുന്നു സൽവാർ. പത്ത് വർഷം കഴിഞ്ഞപ്പോൾ സൽവാർ മാന്യതയുടെ ഡ്രസായി മാറി. വളരെ പണ്ട് മുതലേ സാരി മാന്യമായ വസ്ത്രമാണ്. സാരിക്ക് മുന്നേയുള്ളവർ മുലക്കച്ചയായിരുന്നു കെട്ടിയത്’

‘നമ്മുടെ കാലാവസ്ഥ വളരെ ​ഹോട്ടാണ്. മുണ്ടും അടിമുണ്ടും നമ്മുടെ കാലാവസ്ഥയുമായി ചേരുന്ന തുണിയായിരുന്നു. നന്നായി കാറ്റ് കേറും. വിദേശത്തുള്ളവർ അവരുടെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഡ്രസാണിടുന്നത്. സെർബിയയിലൊക്കെ ടൈറ്റായ ജീൻസും കോട്ടിൻ മേൽ കോട്ടുമിട്ടാലെ ജീവിക്കാൻ പറ്റൂ. പക്ഷെ അതേ ഡ്രസ് ഇവിടെയിടുന്നത് പോസിബിളല്ല’

Also Read: ബ്ലെസിയേട്ടൻ ആദ്യം സംസാരിക്കുന്നത് ശ്രീയോടാണ്; അനുവാദത്തിനാണെന്ന് തോന്നുന്നു; പ്രസവ രം​ഗത്തെക്കുറിച്ച് ശ്വേത

‘നമ്മുടെ കംഫർട്ടിനനുസരിച്ച് ഡ്രസ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവർ ജീൻസും ജാക്കറ്റും ധരിച്ചെന്ന് വിചാരിച്ച് ഇവിടെ ആ ജാക്കറ്റുമിട്ട് നടക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ഫേയ്മസായ ഡിസെെനർ ഇവിടെ വന്നിട്ട് പറയുന്നത് ഇവിടത്തെ കുട്ടികൾ മുഴുവൻ ഇറുകിയ ജീൻസിട്ടാണ് നടക്കുന്നതെന്നാണ്’

‘ടൈറ്റായ ജീൻസിടുന്നതിന് ഒട്ടും എതിരല്ല. പക്ഷെ അത് ബോഡിക്കും ക്ലൈമറ്റിനും സുഖകരമാണെങ്കിൽ ഇടാം. നിങ്ങളുടെ കംഫർട്ട് മുലക്കച്ച കെട്ടി നടക്കുന്നതാണെങ്കിൽ അത് തന്നെ ചെയ്യുക’

‘ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുക. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള കഷ്ടപ്പാടുകളാണ്. ക്യാമറയുടെ മുന്നിൽ വന്ന് ഇത്രയും സംസാരിക്കുന്ന സമയത്തും നമുക്കും നമ്മുടേതായ ഭാരങ്ങളും കഷ്ടതുകളുമുണ്ട്. എല്ലാവരും അവരവരുടേതായ കഷ്ടതകളിലൂടെ കടന്ന് പോവുകയാണ്. ഇത് മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി’

‘ഞാൻ ഷോർട്സ് ഇട്ട് പോവുമ്പോഴും കൈയില്ലാത്ത ഡ്രസ് ഇട്ട് പോവുമ്പോഴും ആൾക്കാരെന്ത് പറയും എന്ന കൺസേൺ അമ്മയ്ക്കുണ്ട്.
ഞാൻ പണ്ടേ അൺകൺവെൻഷനലായ വ്യക്തിയാണ് പണ്ട് തൊട്ടേ. ഫാമിലിയിൽ ഫിറ്റാവാത്ത വ്യക്തിയാണ്. അവർ നമുക്ക് ഭക്ഷണമോ സാമ്പത്തിക സഹായവും തരുന്നില്ല. അപ്പോൾ അവർ പറയുന്നത് കേൾക്കേണ്ട കാര്യമില്ല’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Abhaya Hiranmayi On Choice Of Dress; Says Traditional Dress Is Better For Our Climate Climate

Story first published: Monday, March 13, 2023, 13:16 [IST]



Source link

Facebook Comments Box
error: Content is protected !!